ദുബൈ: (www.kasargodvartha.com 27.04.2017) അബുദാബിയെ മെഡിക്കല്‍ ടൂറിസം കേന്ദ്രമാക്കാനുളള പദ്ധതി കരാറില്‍ അബുദാബി ആരോഗ്യവകുപ്പും അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ അതോറിറ്റിയും ഒപ്പുവച്ചു. മെഡിക്കല്‍ ടൂറിസം ശൃംഖല ഉണ്ടാകുക എന്നതാണ് കരാറിന്റെ ലക്ഷ്യം.
റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് നിരവധി രോഗികളാണ് ദിനംപ്രതി യു എ ഇ യില്‍ എത്തുന്നത്. പദ്ധതിയുടെ ഭാഗമായി ഇവര്‍ക്ക് ഏറ്റവും മികച്ച സൗകര്യം ഒരുക്കുകയും ഹൃദ്രോഗം, പ്രമേഹം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് ഏറ്റവും മികച്ച ചികിത്സ നല്‍കുകയും ചെയ്യും. സാങ്കേതിക നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അബുദാബി ആരോഗ്യ വകുപ്പ് വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ നിയമിക്കുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ വര്‍ഷം 44 ലക്ഷം ആളുകളാണ് അബുദാബിയില്‍ എത്തിയതെന്നും മെഡിക്കല്‍ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതോടെ അബുദാബിയിലെത്തുന്ന വിദേശികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അബുദാബി വിഷന്‍ 2030 പദ്ധതിയിലേക്കുള്ള നിര്‍ണായക ചുവടുവയ്പാണ് ഇതെന്നും മെഡിക്കല്‍ ടൂറിസ്റ്റുകളായി എത്തുന്നവര്‍ ഒരാഴ്ച മുതല്‍ പത്തുദിവസം വരെയാണ് അബുദാബിയില്‍ താമസമാക്കുക എന്നും അബുദാബി ആരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി ഡയറക്ടര്‍ ഡോ. അസ്മ അല്‍ മന്നയി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Push to promote Abu Dhabi as medical tourism destination
Keywords: Dubai, Tourism, Health-Department, Treatment, Abu Dhabi, Medical Chain, Russia, China, UAE, Foreigners.