Join Whatsapp Group. Join now!
Aster MIMS 10/10/2023

പരിസ്ഥിതി സൗഹൃദ വ്യാപാരത്തിന് കാസര്‍കോട് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍; വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ ക്യാമ്പയിന്‍; പോസ്റ്റര്‍ ഡിസൈനുകള്‍ ക്ഷണിച്ചു

പരിസ്ഥിതി സൗഹൃദ വ്യാപാരം എന്ന സന്ദേശവുമായി കാസര്‍കോട് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ക്യാമ്പയിന്‍ നടത്തുന്നു. Kerala, kasaragod, news, Merchant, Plastic,Merchant, Nature, Customer, Poster, Bus stand, Memento.
കാസര്‍കോട്: (www.kasargodvartha.com 13/04/2017) പരിസ്ഥിതി സൗഹൃദ വ്യാപാരം എന്ന സന്ദേശവുമായി കാസര്‍കോട് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ക്യാമ്പയിന്‍ നടത്തുന്നു. പരിസ്ഥിതിക്ക് ദോഷമാവുന്ന പ്ലാസ്റ്റിക്ക് മാല്യന്യങ്ങള്‍ കുറച്ചു കൊണ്ട് വരുകയെന്ന ഉദ്ദേശത്തോട് കൂടിയാണ് വ്യാപാരികളിലും ഉപഭോക്താക്കളിലും ബോധവത്കരണം നടത്തുന്നത്.

ഇതിനായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്ന പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കാന്‍ കാസര്‍കോട് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ 51 മൈക്രോണിന് മുകളിലുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നും നിശ്ചിത വിലയീടാക്കും. ഇങ്ങിനെ പ്ലാസ്റ്റിക്ക് കാരി ബാഗുകളുടെ ഉപയോഗം കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Kerala, kasaragod, news, Merchant, Plastic,Merchant, Nature, Customer,  Poster,  Bus stand,  Memento.
ഇതിനായി വ്യാപാര സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ള പോസ്റ്ററിന്റെ ഡിസൈനുകള്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഡിസൈനുകള്‍ക്ക് പതിനായിരം രൂപയും മെമെന്റോയും സമ്മാനിക്കും. പരിസ്ഥിതി സൗഹൃദ വ്യാപാരം എന്ന സന്ദേശവും, പരിസ്ഥിതിയെയും വരും തലമുറയെയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്ന് വിമുക്തമാക്കല്‍, കാസര്‍കോട് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുദ്ര എന്നിവയടങ്ങിയതായിരിക്കണം ഡിസൈനുകള്‍.

പോസ്റ്റര്‍ ഡിസൈനുകള്‍ ഏപ്രില്‍ 25 ന് മുമ്പ് സെക്രട്ടറി, വ്യാപാര ഭവന്‍, പഴയ ബസ് സ്റ്റാന്‍ഡ്, കാസര്‍കോട് എന്ന വിലാസത്തിലോ merchantsksd@gmail.com എന്ന മെയില്‍ ഐഡിയിലോ അയക്കുക. ഫോണ്‍: +91 4994 221175.

Keywords:  Kerala, kasaragod, news, Merchant, Plastic,Merchant, Nature, Customer,  Poster,  Bus stand,  Memento.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)