Join Whatsapp Group. Join now!
Aster MIMS 10/10/2023

സുരക്ഷാസേനയ്ക്ക് തിരിച്ചടി; ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നു

ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ ജോലി New Delhi, Police, Job, Security, Leaving, Inspector
ന്യൂഡല്‍ഹി: (www.kasargodvartha.com 23.04.2017) ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നു. ഇതിനോടകം തന്നെ ഡല്‍ഹിയിലെ 400 ലധികം പോലീസ് ഉദ്യോഗസ്ഥര്‍ സ്വമേധയാ കൂട്ടത്തോടെ ജോലി ഉപേക്ഷിച്ച് കഴിഞ്ഞു.

ജോലി സമ്മര്‍ദമാണിതിന് കാരണമെന്നാണ് പറയപ്പെടുന്നത്. ഒരു ഇന്‍സ്‌പെക്ടറും നാല് സബ് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ 106 പോലീസ് ഉദ്യോഗസ്ഥരാണ് 2014 ല്‍ ജോലിയില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ കൂട്ടരാജിക്കുള്ള കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഒരു പഠനവും നടത്തിയിട്ടില്ലെന്നതാണ് വാസ്തവം.


25 ശതമാനത്തോളം പോലീസ് ഉദ്യോഗസ്ഥരെ വി ഐ പി സുരക്ഷക്കായി മാറ്റി നിര്‍ത്തിയാല്‍ ഡല്‍ഹി സേനയില്‍ പോലീസുകാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായാണ് വിലയിരുത്തല്‍. പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടത്തോടെയുള്ള വിരമിക്കല്‍ ഡല്‍ഹിയിലെ സുരക്ഷാസേനയ്ക്ക് തിരിച്ചടിയായതായാണ് കണക്കാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Policers Leaving their job due to pressure from work
Keywords: New Delhi, Police, Job, Security, Leaving, Inspector, Reasons, VIP, Pressure, Department, Study, Sub Inspectors.