പയ്യന്നൂര്‍: (www.kasargodvartha.com 10.04.2017) ദേശീയപതാകയെ തെങ്ങില്‍ കെട്ടിതൂക്കി അപമാനിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിന് സമീപമുള്ള തെങ്ങിലാണ് ദേശീയപതാക കെട്ടിത്തൂക്കിയത്.
തിങ്കളാഴ്ച രാവിലെയാണ് പുതിയ ബസ് സ്റ്റാൻഡിന് അടുത്തുള്ള കെട്ടിടത്തിന് സമീപത്തെ തെങ്ങിന്റെ ഓലയില്‍ ദേശീയപതാക കെട്ടിത്തൂക്കിയത്. പരിസരവാസികള്‍ ഉടന്‍ പയ്യന്നൂര്‍ പോലീസിനെ വിവരമറിയിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി.

ദേശീയപതാകയെ അപമാനിച്ച സംഭവം പയ്യന്നൂരില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കെട്ടിടത്തിന് സമീപം താമസിക്കുന്ന ഒരു അന്യദേശ തൊഴിലാളിയെ സംഭവവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyannur, Kerala, Kasaragod, News, National, Flag, Spitefully, Police, Case.