city-gold-ad-for-blogger

10.5 ലക്ഷത്തിന്റെ കള്ളക്കടത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 20.04.2017) 10.5 ലക്ഷത്തിന്റെ കള്ളക്കടത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു ബജ്‌പെ വിമാനത്താവളത്തില്‍ പിടിയിലായി. ചട്ടഞ്ചാലിലെ അബ്ദുര്‍ റസാഖ് (49) ആണ് റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായത്.

ദുബൈയില്‍ നിന്നുമെത്തിയ എസ് ജി 60 സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായിരുന്നു റസാഖ്. വിശദമായ പരിശോധനയിലാണ് ദേഹത്ത് ഒളിപ്പിച്ച നിലയില്‍ 24 കാരറ്റ് പരിശുദ്ധിയുള്ള നാല് സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് ആകെ 349.80 ഗ്രാം തൂക്കം വരും.

സ്വര്‍ണ കടത്ത് സംഘത്തിലെ ഇടനിലക്കാരനാണ് പിടിയിലായ റസാഖ് എന്ന് ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ചെറിയ കാലയളവിനുള്ളില്‍ ഗള്‍ഫില്‍ നിന്നും മംഗളൂരു, മുംബൈ, ഡല്‍ഹി, അഹ് മദാബാദ്, ചെന്നൈ, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ബംഗളൂരു, ഗോവ, ലക്‌നൗ വിമാനത്താവളങ്ങള്‍ വഴി നാട്ടിലേക്ക് യാത്ര ചെയ്തതായി ഇയാള്‍ ഡി ആര്‍ ഐ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


10.5 ലക്ഷത്തിന്റെ കള്ളക്കടത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

Keywords : Mangalore, National, Gold, Accuse, Arrest, Kasaragod, Chattanchal, Crime, Passenger at Mangaluru airport caught with Rs 10.5 lac gold.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia