Join Whatsapp Group. Join now!
Aster MIMS 10/10/2023

അന്യസംസ്ഥാന മയക്കുമരുന്ന് മാഫിയാ സംഘങ്ങള്‍ കേരളത്തില്‍ പിടിമുറുക്കുന്നു

ബാറുകളും ബീവറേജസ് മദ്യശാലകളും അടച്ചിട്ടതോടെ കേരളത്തില്‍ അന്യസംസ്ഥാന മയക്കുമരുന്ന് മാഫിയാസംഘങ്ങള്‍ പിടിമുറുക്കുന്നു. കഴിഞ്ഞ 10 മാസത്തിനകം Kasaragod, Accuse, Crime, Police, Investigation, Kerala, Top-Headlines, News, Mafia
കാസര്‍കോട്: (www.kasargodvartha.com 21.04.2017) ബാറുകളും ബീവറേജസ് മദ്യശാലകളും അടച്ചിട്ടതോടെ കേരളത്തില്‍ അന്യസംസ്ഥാന മയക്കുമരുന്ന് മാഫിയാസംഘങ്ങള്‍ പിടിമുറുക്കുന്നു. കഴിഞ്ഞ 10 മാസത്തിനകം സംസ്ഥാനത്ത് 830 കിലോ കഞ്ചാവും 2892 കഞ്ചാവ് ചെടികളും 135 ഗ്രാം ബ്രൗണ്‍ഷുഗറും 2573 ലഹരി ഗുളികകളും മദ്യത്തിന് പുറമെ മാത്രം എക്‌സൈസ് പിടികൂടിയിട്ടുണ്ട്. കൊച്ചിയിലേക്കാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ മയക്കുമരുന്നുകള്‍ കൊണ്ടുവരുന്നത്.

കഴിഞ്ഞ ദിവസം ഒരു യുവാവില്‍ നിന്നും എക്‌സൈസ് അധികൃതര്‍ കൊച്ചി കുണ്ടന്നൂര്‍ ട്രാഫിക് സിഗ്‌നല്‍ പരിസരത്തു നിന്നും ഒരു കോടിയോളം രൂപയുടെ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. ഗോവയിലെ നിശാ ക്ലബ്ബുകള്‍ കേന്ദ്രീകരിച്ച് വിപണനത്തിനായിട്ടാണ് മയക്കുമരുന്ന് വ്യാപകമായി എത്തിക്കുന്നത്. കഴിഞ്ഞ ദിവസം കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്റെ നേതൃത്വത്തില്‍ ആറു കിലോ കഞ്ചാവുമായി നാലുപേരെയും അറസ്റ്റ് ചെയ്തിരുന്നു.

കൊല്ലം, കൊട്ടാരക്കര സ്വദേശികള്‍ ഉള്‍പെടെ നാലുപേരാണ് പിടിയിലായത്. പിടിയിലായവരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഉള്‍പെടും. കഴിഞ്ഞ ദിവസം ഇരിയ തട്ടുമ്മല്‍ കായലടുക്കത്തെ റംഷീദ് കൂടി പിടിയിലായതോടെ കാസര്‍കോട് കേന്ദ്രീകരിച്ച് വന്‍ മയക്കുമരുന്ന് ശൃംഖല പ്രവര്‍ത്തിക്കുന്നതായി എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords: Kasaragod, Accuse, Crime, Police, Investigation, Kerala, Top-Headlines, News, Mafia.