Join Whatsapp Group. Join now!
Aster MIMS 10/10/2023

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി

കേരളത്തിലെ അതിപ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ Alappuzha, Temple, Missing, Office, Ornaments, Vishu
ആലപ്പുഴ: (www.kasargodvartha.com 20.04.2017) കേരളത്തിലെ പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. തിരുവാഭരണങ്ങളിലെ രണ്ടാം തരം മാലയും നവരത്‌നങ്ങള്‍ പതിച്ച പതക്കവുമാണ് കാണാതായാത്.

വിഷു ദിനത്തിന് ശേഷമാണ് തിരുവാഭരണം നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികള്‍ അറിയുന്നത്. തിരുവാഭരണങ്ങളിലെ മാലയും പതക്കവും നഷ്ടപ്പെട്ടതായി ദേവസ്വം കമ്മീഷണറും സ്ഥിരീകരിച്ചു. വിഷു ദിനത്തില്‍ പൂജ കഴിഞ്ഞ് നവരത്‌നങ്ങള്‍ പതിച്ച മുഖം, മാറ്, മാല എന്നിവയടങ്ങുന്ന തിരുവാഭരണങ്ങള്‍ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മേല്‍ശാന്തിയെ ഏല്‍പ്പിച്ചിരുന്നു.


എന്നാല്‍ വിഷു കഴിഞ്ഞ് തിരുവാഭരണങ്ങള്‍ തിരികെ ഏല്‍പ്പിച്ചപ്പോള്‍ പതക്കവും മാലയും നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തിരുവാഭരണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടും സംഭവം പുറത്തു വന്നത് ദിവസങ്ങള്‍ക്ക് ശേഷമാണെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണവുമുയരുന്നുണ്ട്.

പഴയ നാട്ടുരാജ്യമായിരുന്ന ചെമ്പകശേരിയിലെ ഭരണാധികാരി പൂരാടം തിരുനാള്‍ ദേവനാരായണന്‍ നിര്‍മ്മിച്ച അമ്പലപ്പുഴയിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും ഇവിടുത്തെ അമ്പലപ്പുഴ പാല്‍പ്പായസവും അമ്പലപ്പുഴ വേലകളിയും വളരെ പ്രശസ്തമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Precious Ornaments Missing from Ambalapuzha Sreekrishna Temple

Keywords: Alappuzha, Temple, Missing, Office, Ornaments, Vishu, Ambalapuzha, Kerala, Famous, Mystery, Criticised, Organisers.