Join Whatsapp Group. Join now!
Aster MIMS 10/10/2023

തിരുവനന്തപുരത്ത് ജീവനൊടുക്കിയ ജഗദീഷിന്റെ കുടുംബത്തിന് നീതി കിട്ടാന്‍ മുഖ്യമന്ത്രിയെ കാണുമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിൽ ആത്‍മഹത്യ ചെയ്ത തൃക്കരിപ്പൂർ പേക്കടത്തെ ആരോഗ്യവകുപ്പ് ജീവനക്കാരൻ ടി ജഗദീശന്റെ കുടുംബത്തിന് നീതികിട്ടാൻ മുഖ്യമന്തി Trikaripur, Kasaragod, Kerala, News, Health-Department, Employ, Suicide, Pinarayi-Vijayan, Oommen Chandy, Meeting, Visited.
തൃക്കരിപ്പൂർ: (www.kasargodvartha.com 25.04.2017) തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിൽ ആത്‍മഹത്യ ചെയ്ത തൃക്കരിപ്പൂർ പേക്കടത്തെ ആരോഗ്യവകുപ്പ് ജീവനക്കാരൻ ടി ജഗദീശന്റെ കുടുംബത്തിന് നീതികിട്ടാൻ മുഖ്യമന്തി പിണറായി വിജയനെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി കാണും. മരിച്ച ജഗദീശന്റെ 'അമ്മ നൽകിയ നിവേദനം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുമെന്നാണ് ഉമ്മൻ‌ചാണ്ടി വ്യക്തമാക്കിയത്. ആരോഗ്യ വകുപ്പ് മന്ത്രി ഇവിടെ വന്ന് കാര്യങ്ങൾ അന്വേഷിച്ചുപോയതായി അറിഞ്ഞു. എന്നാൽ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കാസർകോട് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ ഉമ്മൻ‌ചാണ്ടി തിങ്കളാഴ്ച രാവിലെയാണ് മരിച്ച ജഗദീശന്റെ പേക്കടത്തെ വീട് സന്ദർശിക്കാൻ എത്തിയത്.. ജഗദീശന്റെ 'അമ്മ, ബന്ധുക്കൾ, സഹോദരങ്ങൾ എന്നിവരെ കണ്ട് അദ്ദേഹം ആശ്വസിപ്പിച്ചു. സഹോദരൻ മധുസൂദനനോട് സംഭവങ്ങളുടെ നിജസ്ഥിതി ചോദിച്ചറിഞ്ഞ ഉമ്മൻ‌ചാണ്ടി ആരോഗ്യവകുപ്പിലെ നിയമനം സംബന്ധിച്ച പ്രശ്നങ്ങളും തിരക്കി. ജോലിയിൽ നിന്നും പിരിച്ചുവിട്ടതും ശമ്പള കുടിശിക കിട്ടാനുള്ളത് കാരണം അനുഭവിച്ച വിഷമതകളും സഹോദരൻ വിശദീകരിച്ചു.

Trikaripur, Kasaragod, Kerala, News, Health-Department, Employ, Suicide, Pinarayi-Vijayan, Oommen Chandy, Meeting, Visited, Oommen Chandi to meet CM on Jagadish death.

തിരികെ വീട്ടിൽ വന്നിട്ട് ആശുപത്രിയിൽ കൊണ്ടുപോകാം എന്ന് പറഞ്ഞു പോയ മകന്റ ചേതനയറ്റ ശരീരം കാണേണ്ടിവന്ന അമ്മ മുറിക്കകത്തേക്ക് വന്ന ഉമ്മൻചാണ്ടിയോട് സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും പൊട്ടിക്കരഞ്ഞുപോയി. മിനുട്ടുകളോളം വീട്ടിൽ ചിലവഴിച്ച ഉമ്മൻ‌ചാണ്ടി ജഗദീശൻ സ്വന്തമായി ഉപയോഗിച്ചിരുന്ന മുറിയും പുസ്തക ശേഖരവും നോക്കികണ്ട ശേഷമാണ് മടങ്ങിയത്.

നിസാരശമ്പളത്തിനും ദിവസ വേദനത്തിനും ജോലി ചെയ്യുന്നവരുടെ കുടുംബത്തിന് സഹിക്കാൻ കഴിയാത്തതാണ് ഈ ആഘാതം. പിരിച്ചുവിട്ട ജോലിയും ശമ്പള കുടിശ്ശികയും തിരികെ ലഭിക്കനുള്ള ഒരു നിയമ പോരാട്ടത്തിലായിരുന്നു ജഗദീശനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും.ജോലി ചെയ്തതിന് വേതനം ലഭിക്കാതെ ജീവൻ വെടിയേണ്ടി വന്ന ഒരു നിർഭാഗ്യവാനാണ് ജഗദീശൻ. കോടതി വിധിച്ചിട്ടും കിട്ടാതായപ്പോൾ നിവേദനം നൽകാൻ പോയപ്പോൾ അനുകൂലമല്ലാത്ത മറുപടിയാണ് കിട്ടിയതെന്നാണ് ഞാൻ മനസിലാക്കിയത്. ജോലി ചെയ്തതിന്റെ വേതനം കൊടുക്കരുത് എന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ. ജഗദീശന്റെ അമ്മയുടെ പരാതി മുഖ്യമന്ത്രിയുമായി സംസാരിച്ചു പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ഉമ്മൻ‌ചാണ്ടി പറഞ്ഞു.

ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ, സാജിദ് മൗവ്വൽ, കെ. വി. ഗംഗാധരൻ, പി. കുഞ്ഞിക്കണ്ണൻ, എൻ. സുകുമാരൻ, മാമുനി രവി, കെ. വി. രാജൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Trikaripur, Kasaragod, Kerala, News, Health-Department, Employ, Suicide, Pinarayi-Vijayan, Oommen Chandy, Meeting, Visited, Oommen Chandi to meet CM on Jagadish death.