Join Whatsapp Group. Join now!
Aster MIMS 10/10/2023

ഏഴു വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; വൃദ്ധന്‍ പോലീസ് കസ്റ്റഡിയില്‍

ഏഴു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് വൃദ്ധനെ പോലീസ് അറസ്റ്റ് Kerala, Rape, Girl, Police, hospital, Doctors, complaint
ഇടുക്കി: (www.kasargodvartha.com 19.04.2017) ഏഴു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് വൃദ്ധനെ പോലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാറിലാണ് സംഭവം.

പീഡനത്തിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ കച്ചവടത്തില്‍ സഹായിയായിരുന്ന വൃദ്ധനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് മനസിലാവുകയും തുടര്‍ന്ന് ഡോക്ടര്‍മാര്‍ പോലിസില്‍ വിവരം അറിയിക്കുകയുമാണുണ്ടായത്.


പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി വൃദ്ധനെ കസ്റ്റഡിയിലെടുത്തത്. രണ്ട് മാസത്തോളം വൃദ്ധന്‍ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. കൂടുതല്‍ പരിശോധനക്കായി പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)

Summary: Old Man arrested for molesting case
Keywords: Kerala, Girl, Police, hospital, Doctors, complaint, arrest, custody, Medical College, Idukki, Old Man, Helper.