Join Whatsapp Group. Join now!
Aster MIMS 10/10/2023

രാജ്യത്തെ എല്ലാ പശുക്കള്‍ക്കും ആധാര്‍ വരുന്നു

രാജ്യത്തെ എല്ലാ പശുക്കള്‍ക്കും ആധാറിന് സമാനമായ തിരിച്ചറിയല്‍ New Delhi, Cow, Aadhaar, Country, Identity, Supreme Court
ന്യൂഡല്‍ഹി: (www.kasargodvartha.com 25.04.2017) പശുസംരക്ഷണവും അതിന്റെ പേരിലുള്ള അക്രമങ്ങളും കോലാഹലങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ രാജ്യത്തെ എല്ലാ പശുക്കള്‍ക്കും ആധാറിന് സമാനമായ തിരിച്ചറിയല്‍ രേഖ ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തിന്റെ നീക്കം. പശുസംരക്ഷണത്തിനും കാലിക്കടത്ത് തടയുന്നതിനുമായി സുപ്രീംകോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് എ എൻ ഐ വാർത്താഏജൻസി റിപോർട്ട് ചെയ്തു.

രാജ്യത്തെ എല്ലാ പശുക്കള്‍ക്കും അവയുടെ പരമ്പരകള്‍ക്കും യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കണമെന്ന് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വര്‍ധിച്ചുവരുന്ന കാലിക്കടത്ത് പരിശോധിക്കുന്നതിനായി ഭാരത സര്‍ക്കാര്‍ നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്യുന്നു. കടത്തിക്കൊണ്ടുപോകുന്ന പശുക്കളെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനായി പ്രായം, ഇനം, പാലുത്പാദനം, ഉയരം, നിറം, കൊമ്പിന്റെയും വാലിന്റെയും പ്രത്യേകത, പുള്ളികളും മറ്റ് അടയാളങ്ങളും എന്നീ വിവരങ്ങള്‍ തിരിച്ചറിയല്‍ രേഖയില്‍ ഉള്‍പ്പെടുത്തണമെന്നും പശുവിന്റെ ഉടമ രേഖ സൂക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


റോഡ് മാര്‍ഗം കാലികളെ കൊണ്ടുപോകുന്നത് സംബന്ധിച്ച വിവരങ്ങള്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ വഴി കൈമാറണമെന്നും ഇന്ത്യയില്‍നിന്ന് ബംഗ്ലാദേശിലേക്കുള്ള കാലിക്കടത്ത് തടയാന്‍ ജനങ്ങളുടെ പിന്തുണ ഉണ്ടാകണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മാസങ്ങൾക്ക് മുമ്പേ പശുക്കൾക്ക് ആധാർ മാതൃകയിൽ തിരിച്ചറിയൽ രേഖ വരുന്നു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നുവെങ്കിലും  ഈ നീക്കം വളരെ ശക്തമാണെന്ന് തെളിയിക്കുന്നതാണ് ഇത് സംബന്ധിച്ച് സുപ്രീം കോടതിക്ക് സമർപ്പിച്ച റിപോർട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Now, cows in India to get Aadhar-like unique identification numbers.

Keywords: New Delhi, Cow, Aadhaar, Country, Identity, Supreme Court, Report, Unique Identification Number, Age, Colour, Road, Bangladesh, People.