Join Whatsapp Group. Join now!
Aster MIMS 10/10/2023

സാമ്പത്തിക മാന്ദ്യവും തൊഴില്‍ പ്രതിസന്ധിയും; പടക്ക വിപണിയില്‍ മരവിപ്പ്

കാസര്‍കോട്: കഴിഞ്ഞ വിഷുക്കാലത്തെ അപേക്ഷിച്ച് ഇക്കുറി ജില്ലയിലെ പടക്ക വിപണിയില്‍ Kasaragod, Festival, Complaint, Bank, Sale, Economic, Employment crisis, Fire crackers, ATM, Licence, Case.
 കാസര്‍കോട്: (www.kasargodvartha.com 11.04.2017) കഴിഞ്ഞ വിഷുക്കാലത്തെ അപേക്ഷിച്ച് ഇക്കുറി ജില്ലയിലെ പടക്ക വിപണിയില്‍ മരവിപ്പ്. നഗരങ്ങളിലെ പടക്ക കടകളൊന്നും വേണ്ടത്ര സജീവമല്ല. നോട്ട് നിരോധനത്തെ തുടര്‍ന്ന് പൊതുവെ ഉടലെടുത്ത സാമ്പത്തിക മാന്ദ്യം പൂര്‍ണമായും നീങ്ങാത്തത് മറ്റ് വ്യാപാരങ്ങളെയെന്ന പോലെ പടക്ക കച്ചവടത്തെയും പ്രതികൂലമായി ബാധിക്കുകയാണ്. ബാങ്ക് ഇടപാടുകള്‍ കാര്യക്ഷമമല്ല. ജില്ലയില്‍ പല എ ടി എമ്മുകളിലും പണമില്ലെന്ന പരാതികള്‍ നിലനില്‍ക്കുകയാണ്.

നിര്‍മാണപ്രവൃത്തികള്‍ അടക്കമുള്ള മേഖലകളില്‍ സ്തംഭനാവസ്ഥ നിലനില്‍ക്കുന്നതും വിഷു വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ പടക്ക വിപണി സജീവമാകാറുണ്ട്. ഇത്തവണ ഏപ്രില്‍ അഞ്ചിനുശേഷമാണ് കാസര്‍കോട് അടക്കമുള്ള ജില്ലയിലെ പ്രധാന നഗരങ്ങളില്‍ പടക്ക വിപണി മെല്ലെ ഉണര്‍ന്നു തുടങ്ങിയത്. വിവിധ ഇനങ്ങളിലുള്ള ഗുണ്ടുകളും കളര്‍വാണങ്ങളും പൂക്കുറ്റികളും കമ്പിത്തിരികളും മറ്റ് വെടിക്കോപ്പുകളും വില്‍പ്പനക്ക് വെച്ചിട്ടുണ്ട്.

വില കുറഞ്ഞ പറങ്കിവെടിക്ക് ആവശ്യക്കാരേറെയുണ്ട്. ഒരു പറങ്കിവെടി പാക്കറ്റിന് 40 മുതല്‍ 50 രൂപ വരെയാണ് വില. തമിഴ്നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ശിവകാശിയില്‍ നിന്നും എത്തിക്കുന്ന വിലകൂടിയ പടക്കങ്ങള്‍ വിപണിയില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. ചൈനീസ് പടക്കങ്ങളും ഇറങ്ങിയിട്ടുണ്ട്.

Kasaragod, Festival, Complaint, Bank, Sale, Economic, Employment crisis, Fire crackers, ATM, Licence, Case, No sales of fire crackers even if Vishu season.


വിഷുവിന് കാസര്‍കോട് ജില്ലയിലെ പടക്കവില്‍പ്പനമൂലം അഞ്ചുകോടിയിലേറെ രൂപയുടെ വരുമാനമാണുണ്ടാകാറുള്ളത്. എന്നാല്‍ ഇത്തവണ അതിന്റെ പകുതിയെങ്കിലും കിട്ടുമോയെന്ന സംശയം പടക്ക വില്‍പ്പനക്കാര്‍ പ്രകടിപ്പിക്കുന്നു. മാത്രമല്ല പടക്ക വില്‍പ്പനക്ക് മുമ്പത്തേക്കാള്‍ കടുത്ത നിയന്ത്രണങ്ങളുമുണ്ട്. വെടിമരുന്നും കെമിക്കലും മാത്രമാണ് പരിശോധനയില്‍ തൂക്കിനോക്കേണ്ടതെങ്കിലും പടക്കങ്ങളുടെ പാക്കറ്റ് അടക്കം തൂക്കിയാണ് പലപ്പോഴും അനുവദിച്ചതില്‍ കൂടുതല്‍ വെടിമരുന്നുണ്ടെന്ന് കാണിച്ച് കേസെടുക്കുന്നത്.

വില്‍പ്പനക്ക് ലൈസന്‍സ് നേടിയെടുക്കാന്‍ വരെ വളരെ പ്രയാസം അനുഭവിക്കേണ്ടിവരുന്നു. ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്തിയാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കപ്പെടുന്നുള്ളൂ. ജില്ലയില്‍ ചിറപ്പുറം, മൂന്നുറോഡ് എന്നിവിടങ്ങളിലാണ് നിലവില്‍ പടക്ക നിര്‍മാണശാലകള്‍ പ്രവര്‍ത്തിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Festival, Complaint, Bank, Sale, Economic, Employment crisis, Fire crackers, ATM, Licence, Case, No sales of fire crackers even if Vishu season.