Join Whatsapp Group. Join now!
Aster MIMS 10/10/2023

ഈ വര്‍ഷം പവര്‍കട്ടും ലോഡ് ഷെഡ്ഡിംഗും ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി

ഈ വര്‍ഷം സംസ്ഥാനത്ത് പവര്‍കട്ടും ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് Thiruvananthapuram, Electricity, Minister, Power Cut
തിരുവനന്തപുരം: (www.kasargodvartha.com 26.04.2017) ഈ വര്‍ഷം സംസ്ഥാനത്ത് പവര്‍കട്ടും ലോഡ് ഷെഡിംഗും ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു. ഈ വര്‍ഷം 3,288 ദശലക്ഷം യൂണിറ്റിന്റെ കുറവ് ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷം ഓഗസറ്റ് മുതല്‍ ആസൂത്രണം ചെയ്ത നടപടികള്‍ പ്രതിസന്ധി ഒഴിവാക്കാന്‍ സഹായിച്ചുവെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.


വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് 100 മെഗാവാട്ട് വൈദ്യുതി 24 മണിക്കൂറും ഇത് കൂടാതെ 100 മെഗാവാട്ട് വൈദ്യുതി രാത്രി ആറു മണിക്കൂറും ലഭിക്കുന്നതിന് വേണ്ടി ഡീപ് ലേലം വഴി നടപടികള്‍ സ്വീകരിച്ചിരുന്നതായും കേന്ദ്ര വൈദ്യുതോല്‍പ്പാദന നിലയങ്ങളില്‍ നിന്നും പ്രതിദിനം ശരാശരി 1300 മെഗാവാട്ട് വൈദ്യുതിയാണ് കുറഞ്ഞ നിരക്കില്‍ സംസ്ഥാനത്തിന് ലഭിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാലവര്‍ഷവും തുലാവര്‍ഷവും ദുര്‍ബലമായ സാഹചര്യത്തില്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടാകുന്നുണ്ടെങ്കിലും പവര്‍കട്ടോ ലോഡ് ഷെഡ്ഡിങ്ങോ ഏര്‍പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Electricity, Minister, Power Cut, Loadshedding, State, August, Unit, Risk, Helped, Production.