Join Whatsapp Group. Join now!
Aster MIMS 10/10/2023

പാരിസ് ഭീകരാക്രമണം: അന്വേഷണ സംഘത്തില്‍ മലയാളിയായ ഷൗക്കത്തലിയും

പാരിസ് ഭീകരാക്രമണം അന്വേഷിക്കാന്‍ മലയാളിയായ എന്‍ ഐ എ ഉദ്യോഗസ്ഥനും. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച എന്‍ ഐ എ ഉദ്യോഗസ്ഥന്‍ ഷൗക്കത്തലി ഉള്‍പെട്ട Kochi, Kerala, Top-Headlines, World, Investigation, Case, NIA, Paris Terror Attack, Shoukathali
കൊച്ചി: (www.kasargodvartha.com 29.04.2017) പാരിസ് ഭീകരാക്രമണം അന്വേഷിക്കാന്‍ മലയാളിയായ എന്‍ ഐ എ ഉദ്യോഗസ്ഥനും. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച എന്‍ ഐ എ ഉദ്യോഗസ്ഥന്‍ ഷൗക്കത്തലി ഉള്‍പെട്ട സംഘമായിരിക്കും പാരിസ് ഭീകരാക്രമണ കേസ് അന്വേഷിക്കുക. ഫ്രഞ്ച് സംഘത്തിന്റെ ആവശ്യ പ്രകാരമാണ് എന്‍ ഐ എ ഉദ്യോഗസ്ഥരെ കേസ് അന്വേഷിക്കാന്‍ പാരിസിലേക്ക് അയച്ചത്.

ദാഇഷില്‍ ചേര്‍ന്ന സുബ്ഹാനി ഹാജിയെ ചോദ്യം ചെയ്തതില്‍ നിന്നു പാരിസ് ഭീകരാക്രമണക്കേസ് പ്രതികളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പെടുത്താന്‍ കാരണം. ദാഇഷില്‍ ചേരാന്‍ ഇറാഖിലെത്തിയ സുബ്ഹാനി ഹാജി മൊയ്തീനെ പിന്നീട് കോയമ്പത്തൂരില്‍ നിന്ന് എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു.

പാരിസ് ആക്രമണത്തിനു നേതൃത്വം നല്‍കിയ സ്വലാഹ് അബ്ദുല്‍ സലാം, അബ്ദുല്‍ ഹമീദ് എന്നിവരെ താന്‍ പരിചയപ്പെട്ടിരുന്നതായി സുബ്ഹാനി എന്‍ ഐ എയ്ക്കു മൊഴി നല്‍കിയിരുന്നു. ഇറാഖിലെത്തിയ സുബ്ഹാനിക്ക് തീവ്രവാദ പരിശീലനം ലഭിച്ചത് പാരിസ് ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ക്കൊപ്പമായിരുന്നു. ഫ്രഞ്ച് പൗരനായിരുന്നു തന്റെ യൂണിറ്റ് കമാന്‍ഡറെന്നും സുബ്ഹാനി മൊഴി നല്‍കിയിരുന്നു.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് അന്വേഷണ സംഘം എന്‍ ഐ എയുടെ സഹായം തേടിയത്. 1995ലെ കേരള പോലീസ് എസ് ഐ ബാച്ചിലെ ഒന്നാം റാങ്കുകാരനായ ഷൗക്കത്തലി 2014ല്‍ തലശേരി ഡി വൈ എസ് പി ആയിരിക്കെയാണ് എന്‍ ഐ എയിലേക്ക് പോയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kochi, Kerala, Top-Headlines, World, Investigation, Case, NIA, Paris Terror Attack, Shoukathali.