Join Whatsapp Group. Join now!
Aster MIMS 10/10/2023

പെണ്‍കൂട്ടായ്മയില്‍ നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍; സ്‌കൂള്‍ വികസനത്തിന് കൈകോര്‍ക്കും

ജില്ലയില്‍ തന്നെ ആദ്യമായി ഗവ: ഗേള്‍സ് വൊക്കേഷണല്‍ സെക്കന്‍ഡറി സ്‌കൂളിന് ഒരു പൊന്‍തൂവലായി ഓള്‍ഡ് സ്റ്റുഡന്റ്സ് Kasaragod, Nellikunnu, School, Students, Teachers, Inauguration.
കാസര്‍കോട്: (www.kasargodvartha.com 28/04/2017) ജില്ലയില്‍ തന്നെ ആദ്യമായി ഗവ: ഗേള്‍സ് വൊക്കേഷണല്‍ സെക്കന്‍ഡറി സ്‌കൂളിന് ഒരു പൊന്‍തൂവലായി ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ രൂപികരിച്ചു. സ്‌കൂള്‍ ആരംഭം മുതല്‍ 2016 വരെ പഠിച്ച എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സ്‌കൂള്‍ മുറ്റത്ത് ഒത്തൊരുമിച്ച് ഒ എസ് എ കമ്മിറ്റി രൂപികരിച്ചു.

പി ടി എ മെമ്പര്‍മാരും സ്‌കൂള്‍ അധ്യപകരും പങ്കെടുത്തു. സ്‌കൂളിന്റെ എല്ലാ വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ വളരെ ആവേശത്തൊടെയാണ് പെണ്‍ക്കരുത്ത് മുന്നോട്ട് വന്നത്. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഉദ്ഘാടനം ഏപ്രില്‍ 30ന് ഞായറാഴ്ച രാവിലെ 10.30 ന് സ്‌കൂളില്‍ വെച്ച് നടക്കും.

Kasaragod, Nellikunnu, School, Students, Teachers, Inauguration.

ഒ എസ് എ കൂട്ടായ്മയുടെ ഭാഗമായി പഴയ കാല അധ്യാപകരെ ആദരിക്കലും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കലാപരിവാടികളും ഉണ്ടായിരിക്കും. മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പരിപാടിയില്‍ എത്തിചേരണമെന്ന് ഓള്‍ഡ് സ്റ്റുഡന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Kasaragod, Nellikunnu, School, Students, Teachers, Inauguration.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Nellikunnu, School, Students, Teachers, Inauguration, Nellikkunnu Govt. girls higher secondary school old students asociation formed.