മംഗളൂരു: (www.kasargodvartha.com 23.04.2017) തന്റെ സഹോദരന്‍ ഇഫ്തിഖാര്‍ അലി ബി ജെ പിയില്‍ ചേരുന്നുവെന്ന പ്രചരണങ്ങള്‍ നിഷേധിച്ച് കര്‍ണാടക മന്ത്രി യു ടി ഖാദര്‍ രംഗത്ത്. ഇഫ്തിഖാര്‍ അലി ബി ജെ പിയില്‍ ചേരുന്നില്ല. തങ്ങളുടെ യു ടി ഫരീദ് കുടുംബം എന്നും കോണ്‍ഗ്രസിനൊപ്പമാണ്. അതുകൊണ്ട് തന്നെ ബി ജെ പിയില്‍ ചേരേണ്ട ആവശ്യമില്ല. വിലകുറഞ്ഞ വ്യാജ പ്രചരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസമാണ് മന്ത്രി യു ടി ഖാദറിന്റെ സഹോദരന്‍ ഇഫ്തിഖാര്‍ അലി ബി ജെ പിയില്‍ ചേരുന്നുവെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. സംഭവം ചര്‍ച്ചയായതോടെയാണ് ഇക്കാര്യങ്ങള്‍ നിഷേധിച്ച് മന്ത്രി രംഗത്തെത്തിയത്. അതേസമയം ഇഫ്തിഖാര്‍ അലി ഇതുവരെ പ്രതികരിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, Karnataka, Kerala, News, Minister, Congress, Fake, My Brother Ifthikar Ali Not Joining BJP - U T Khader.