Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇവന്റ് മാനേജ്‌മെന്റിന്റെ മെഗാഷോയുടെ മറവില്‍ സംഘാടകര്‍ നികുതിയിനത്തില്‍ വെട്ടിച്ചത് 6 ലക്ഷം രൂപ; നഗരസഭാ ചെയര്‍മാന്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു

കാഞ്ഞങ്ങാട്ടെ ഇവന്റ് മാനേജ്‌മെന്റ് അമ്പത് ലക്ഷം രൂപയുടെ ടിക്കറ്റ് വില്‍പന നടത്തി സംഘടിപ്പിച്ച മെഗാഷോയുടെ മറവില്‍ Kerala, kasaragod, Programme, Kanhangad-Municipality, complaint, Fraud, news, Event Mega Show, Illegal, Chairman,
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.04.2017) കാഞ്ഞങ്ങാട്ടെ ഇവന്റ് മാനേജ്‌മെന്റ് അമ്പത് ലക്ഷം രൂപയുടെ ടിക്കറ്റ് വില്‍പന നടത്തി സംഘടിപ്പിച്ച മെഗാഷോയുടെ മറവില്‍  സംഘാടകര്‍ നികുതിയിനത്തില്‍ വെട്ടിച്ചത് ആറ് ലക്ഷം രൂപയാണെന്ന് ആരോപണം. നഗരസഭക്ക് ലഭിക്കേണ്ട നികുതിയാണ് മെഗാഷോ നഷ്ടപ്പെടുത്തിയത്.

നഗരസഭയുടെ അനുമതിയോ നികുതിയിളവിനുള്ള നഗരവികസന വകുപ്പിന്റെ ഉത്തരവോ ഇല്ലാതെയാണ് കഴിഞ്ഞ ദിവസം കോട്ടച്ചേരിയിലെ ഓഡിറ്റോറിയത്തില്‍ മെഗാഷോ അനധികൃതമായി നടത്തിയതെന്ന് വ്യക്തമായി. പരിപാടി വിവാദമാകുമെന്ന് തിരിച്ചറിഞ്ഞ നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.

Kerala, kasaragod, Programme, Kanhangad-Municipality, complaint, Fraud, news, Event Mega Show, Illegal, Chairman,


ഇന്ത്യയില്‍ തന്നെ ശ്രദ്ധേയരായ മനശാസ്ത്രജ്ഞന്‍ ആദിയും വയലിനിസ്റ്റ് ബാലഭാസ്‌കറും, മാന്ത്രികന്‍ രാജമൂര്‍ത്തിയും ആകാശ് ഓഡിറ്റേറിയത്തില്‍ അവതരിപ്പിച്ച വിസ്മയപരിപാടി മറയാക്കിയാണ് സംഘാടകര്‍ തട്ടിപ്പുനടത്തിയത്. കാഞ്ഞങ്ങാട്ടുകാരനായ ആദിയുടെ ആദ്യത്തെ സ്‌റ്റേജ് ഷോ ആയതിനാല്‍ സംഘാടകരെ തേടി പാസിനായി ആസ്വാദകര്‍ എത്തുകയായിരുന്നു. വിയര്‍പ്പൊഴുകാതെ പരിപാടി വന്‍വിജയമാകുമെന്ന് മനസിലായതോടെ ഇവന്റ് മാനേജ്‌മെന്റിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നഗരസഭയെ പോലും വെല്ലുവിളിച്ച് അനധികൃതമായി പരിപാടി നടത്തുകയായിരുന്നുവെന്നാണ് ആരോപണം.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനായി ഫണ്ട് ഉപയോഗപ്പെടുത്തുമെന്നാണ് സംഘടകരായ സന്നദ്ധസംഘടന പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ സംഘടനാ ഭാരവാഹികള്‍ക്ക് പോലും പരിപാടിയുടെ പാസ് വില്‍പനയിലൂടെ ലഭിച്ച വരുമാനത്തെകുറിച്ച് യാതൊരുവിധ ധാരണയുമില്ല. പരിപാടിയുടെ പാസ് നഗരസഭയെ കൊണ്ട് സീല്‍ വെപ്പിക്കാത്തതിനാല്‍ എത്ര പാസ് വിറ്റന്നെ കണക്കുപോലും ഇനി സംഘടകര്‍ക്ക് നഗരസഭയെ ധരിപ്പിക്കേണ്ടതുമില്ല.

അനധികൃതമായി സംഘടിപ്പിച്ച മെഗാഷോക്ക് മുമ്പായി നഗരസഭാ ഉദ്യോഗസ്ഥര്‍ വേദിയിലെത്തി വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയപ്പോള്‍ തിങ്കളാഴ്ച നികുതിയിളവിന്റെ ഉത്തരവ് എത്തിക്കാമെന്ന ഉറപ്പില്‍ പരിപാടി നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ ഉത്തരവ് സംഘാടകര്‍ ഹജരാക്കിയിട്ടുമില്ല.

Keywords: Kerala, kasaragod, Programme, Kanhangad-Municipality, complaint, Fraud, news, Event Mega Show, Illegal, Chairman,