Join Whatsapp Group. Join now!
Aster MIMS 10/10/2023

വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ വീണ 45കാരനും, രക്ഷിക്കാനിറങ്ങിയ ബന്ധുവായ യുവാവും മരിച്ചു

വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ വീണ 45കാരനും, രക്ഷിക്കാനിറങ്ങിയ ബന്ധുവായ യുവാവും മരിച്ചു. ഉഡുപ്പി സുബ്രഹ്മണ്യ നഗറില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ലോകേ Udupi, Kerala, news, Well, Cleaning, Youth, Friend, Death, Obituary, Help.
ഉഡുപ്പി:(www.kasargodvartha.com 29.04.2017)  വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ വീണ 45കാരനും, രക്ഷിക്കാനിറങ്ങിയ ബന്ധുവായ യുവാവും മരിച്ചു. ഉഡുപ്പി സുബ്രഹ്മണ്യ നഗറില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ലോകേഷ് (24), ഹൊന്നപ്പ ഗൗഡ (45) എന്നിവരാണ് മരിച്ചത്.

വൃത്തിയാക്കി കൊണ്ടിരിക്കെ ഹൊന്നപ്പയാണ് ആദ്യം കിണറ്റില്‍ വീണത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ലോകേഷും 60 അടി താഴ്ചയുള്ള കിണറ്റില്‍ വീഴുകയായിരുന്നു. ലോകേഷും, ഹൊന്നപ്പയും, രണ്ട് കുട്ടികളും, അടക്കം അഞ്ചു പേര്‍ ചേര്‍ന്ന് സുബ്രഹ്മണ്യനഗറിലെ വീട്ടില്‍ നിന്നും മധുര പലഹാരങ്ങള്‍ ഉണ്ടാക്കി വില്‍പന നടത്തിയാണ് ജീവിച്ചിരുന്നത്. ബെല്‍ത്തങ്ങാടി സ്വദേശികളായ ഇവര്‍ അഞ്ച് വര്‍ഷം മുമ്പാണ് ഉഡുപ്പിയിലേക്ക് താമസം മാറ്റിയത്.

അതേസമയം അപകട വിവരം പെട്ടെന്ന് വിളിച്ചറിയിച്ചിട്ടും ഏറെ വൈകിയാണ് ഫയര്‍ഫേഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തിയതെന്ന് ആരോപണമുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Summary: Man falls into well, family member rushes to rescue - Both die
Keywords: Udupi, Kerala, news, Well, Cleaning, Youth, Friend, Death, Obituary, Help.