Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഢിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരന്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗീക പീഢനത്തിനിരയാക്കിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി Kasaragod, Accuse, Molestation, Case, Police, Molestation; accused Found guilty.
കാസര്‍കോട്: (www.kasargodvartha.com 29/04/2017) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗീക പീഢനത്തിനിരയാക്കിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മംഗല്‍പാടി അട്ക്ക ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന കൊച്ചി സ്വദേശി സി പി തോട് പുതിയ വീട്ടിലെ അമീനെ(40)ആണ് അഡീഷ്ണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

കുമ്പള പോലീസ് ചാര്‍ജ് ചെയ്ത രണ്ട് പോക്‌സോ കേസിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പത്തും എട്ടും വയസുള്ള പെണ്‍കുട്ടികളെ പീഢിപ്പിച്ചുവെന്നാണ് കേസ്. 2016 നവംബര്‍ 27ന് എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ തന്റെ ക്വാട്ടേഴ്‌സിലേക്ക് വിളിച്ചു കൊണ്ടുപോയി പ്രതി ലൈംഗീക പീഢനത്തിനിരയാക്കിയെന്നാണ് ഒരു കേസ്. 2016 നവംബര്‍ 28ന് മുമ്പ് പെരുന്നാള്‍ ദിനത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്വാട്ടേഴ്‌സില്‍ കൊണ്ടുപോയി പീഢിപ്പിച്ചുവെന്നാണ് മറ്റൊരു കേസ്.

Kasaragod, Accuse, Molestation, Case, Police, Molestation; Accused Found guilty.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Accuse, Molestation, Case, Police, Molestation; Accused Found guilty.