ബേവിഞ്ച: (www.kasargodvartha.com 30.04.2017) കഴിഞ്ഞ ദിവസം ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ബേവിഞ്ച വടക്കേകര മൊയ്തീന്‍ കുഞ്ഞിയുടെ (60) മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ബേവിഞ്ച ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ശനിയാഴ്ച പുലര്‍ച്ചെ മംഗളൂരു വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഏഴ് മണിയോടെ വടക്കേക്കര വസതിയില്‍ എത്തിച്ച് പിന്നീട് ഖബറടക്കി.
മൊയ്തീന്‍ കുഞ്ഞിയുടെ നിര്യാണത്തില്‍ ബേവിഞ്ച വാര്‍ഡ് മുസ്ലിം ലീഗ് അനുശോചിച്ചു. വടക്കേകര മസ്ജിദ് കമ്മിറ്റി മുന്‍ ട്രഷററും, വൈ എം എ വോളിബോള്‍ താരവുമായിരുന്നു മൊയ്തീന്‍ കുഞ്ഞി. ഭാര്യ: ഉമ്മാലി. മക്കള്‍: മുഹമ്മദ് റാഫി, ആഇശ, സുമയ്യ, റുബിയ, താജിഷ. മരുമക്കള്‍: ഇബ്രാഹിം, സുബൈര്‍, റഫീഖ്, യൂനുസ്, ആഇശ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ബാസ്, കരീം, ബീഫാത്വിമ, ഉമ്മാലിയുമ്മ, സുലൈഖ.
ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ബേവിഞ്ച സ്വദേശിയുടെ മൃതദേഹം ഖബറടക്കി
കഴിഞ്ഞ ദിവസം ദുബായിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ബേവിഞ്ച വടക്കേകര മൊയ്തുവിന്റെ മയ്യിത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ബേവിഞ്ച ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി
Bevinja, Kasaragod, Kerala, News, Dubai, Death, Burial.