കാഞ്ഞങ്ങാട്: (www.kasargodvartha.com 26.04.2017) ജി ടി എല്‍ ഇന്‍ഫ്രസ്ട്രക്ച്ചര്‍ മൊബൈല്‍ ടവര്‍ ഷെല്‍ട്ടര്‍ തീവെച്ച് നശിപ്പിച്ച കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2016 നവംബര്‍ 22 നാണ് ചെറുവത്തൂര്‍ എ എച്ച് ഷോപ്പിംങ് സെന്ററര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജി ടി എല്‍ മൊബൈല്‍ ടവര്‍ കത്തി നശിച്ചത്.
ക്ലസ്റ്റര്‍ ഇന്‍ചാര്‍ജ് എന്‍ജിനിയര്‍ കണ്ണൂര്‍ കീഴ്ത്തള്ളി എളയാവൂറിലെ കെ വി രമ്യന്റെ പരാതിയില്‍ ചന്തേര പോലീസാണ് ഈ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പിലിക്കോട് കല്ലടിക്കല്‍ ഓട്ടോഡ്രൈവര്‍ അലക്‌സ് ഫെഡറിക്‌സി(48)നെതിരെ പോലീസ് കേസെടുത്തിരുന്നു. ഇയാള്‍ പിന്നീട് അറസ്റ്റിലായി. ആറു ലക്ഷത്തിതൊണ്ണൂറ്റഞ്ചായിരത്തിഎണ്ണൂറ്റി രണ്ട് രൂപയുടെ നഷ്ടമാണ് ഇതുമൂലം സംഭവിച്ചത്.

Keywords: Kanhangad, Kerala, News, Mobile Tower, Burnt, Case, Police, Cheruvathur, Complaint, Mobile tower case: Charge sheet submitted.