Join Whatsapp Group. Join now!
Aster MIMS 10/10/2023

പീഡനത്തെ തുടര്‍ന്ന് നാടുവിട്ട യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി; ഭര്‍ത്താവിനെതിരെ കേസ്

പീഡനത്തെ തുടര്‍ന്ന് നാടുവിട്ട യുവതിയെയും കുഞ്ഞിനെയും പോലീസ് കണ്ടെത്തി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. മാങ്ങാട് അമരാവതിയിലെ ഗംഗാധരന്റെ മകള്‍ രമ്യ(29), ഒമ്പത് വയസ്സുളള മകള്‍ എന്നിവരെയാണ് ബുധനാഴ്ച Kasaragod, Kerala, News, Kanhangad, Molestation, Woman, Child, Husband, case, Missing women and child founded; case against husband.
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.04.2017) പീഡനത്തെ തുടര്‍ന്ന് നാടുവിട്ട യുവതിയെയും കുഞ്ഞിനെയും പോലീസ് കണ്ടെത്തി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. മാങ്ങാട് അമരാവതിയിലെ ഗംഗാധരന്റെ മകള്‍ രമ്യ(29), ഒമ്പത് വയസ്സുളള മകള്‍ എന്നിവരെയാണ് ബുധനാഴ്ച രാവിലെ കാണാതായത്.

വീട്ടിലേക്ക് ഫോണ്‍ ചെയ്ത് രമ്യ തങ്ങളെ ഇനി അന്വേഷിക്കേണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഗംഗാധരന്റെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ രമ്യയെയും മകളെയും നീലേശ്വരം മന്ദംപുറത്ത് കാവില്‍വെച്ച്് കണ്ടെത്തുകയായിരുന്നു.

Kasaragod, Kerala, News, Kanhangad, Molestation, Woman, Child, Husband, case,  Missing women and child founded; case against husband.


ഭര്‍ത്താവിന്റെ പീഡനം മൂലമാണ് കുഞ്ഞിനെയും കൊണ്ട് താന്‍ നാടുവിട്ടതെന്ന് രമ്യ പോലീസിനോട് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് രാവണേശ്വരം കളത്തിങ്കാലിലെ ദിനേശനെതിരെ പോലീസ് കേസെടുത്തത്. ഇവര്‍ പുതുതായി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ ഓമ്പതിനാണ് നടന്നത്. ചടങ്ങില്‍ പങ്കെടുക്കാനായി ഗള്‍ഫിലായിരുന്ന ദിനേശന്‍ ഏപ്രില്‍ അഞ്ചിനാണ് നാട്ടിലെത്തിയത്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതിനാല്‍ ദിനേശന്‍ ഒളിവില്‍ പോയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, News, Kanhangad, Molestation, Woman, Child, Husband, case,  Missing women and child founded; case against husband.