Join Whatsapp Group. Join now!
Aster MIMS 10/10/2023

കാര്‍ഷിക സര്‍വകലാശാലയുടെ തോട്ടത്തില്‍ നിന്നും മാങ്ങ മോഷ്ടിച്ച കേസ് രാഷ്ട്രീയ ഇടപെടലിലൂടെ ഒതുക്കിത്തീര്‍ത്തെന്ന് പരാതി

കാര്‍ഷിക സര്‍വ്വകലാശാലയുടെ തോട്ടത്തില്‍ നിന്നും മാങ്ങ മോഷ്ടിക്കുകയും തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്ത കേസ് Kasaragod, Neeleswaram, Agriculture, University, Robbery, Case, Politics,
നീലേശ്വരം: (www.kasargodvartha.com 04.04.2017) കാര്‍ഷിക സര്‍വ്വകലാശാലയുടെ തോട്ടത്തില്‍ നിന്നും മാങ്ങ മോഷ്ടിക്കുകയും തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്ത കേസ് രാഷ്ട്രീയ ഇടപെടലിലൂടെ ഒതുക്കി തീര്‍ത്തു. കഴിഞ്ഞ ദിവസമാണ് ഒരു പ്രമുഖ ഭരണ കക്ഷി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായ രണ്ടു യുവാക്കള്‍ കാര്‍ഷികസര്‍വകലാശാലയുടെ കരുവാച്ചേരി തോട്ടത്തില്‍ നിന്നും മാങ്ങകള്‍ പറിച്ചെടുത്ത് സ്ഥലംവിട്ടത്.


യുവാക്കളെ തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ രവിക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു. സംഭവം സംബന്ധിച്ച് ഫാം ഓഫീസര്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊതുമുതല്‍ മോഷ്ടിച്ച സംഭവത്തില്‍ കേസെടുത്താല്‍ ജാമ്യം പോലും കിട്ടില്ലെന്ന് മനസ്സിലായതോടെ അനുഭാവികളെ രക്ഷിക്കാന്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വം രംഗത്ത് വരികയായിരുന്നു.

ഒടുവില്‍ മധ്യസ്ഥം നടത്തി. മോഷ്ടിച്ച മാങ്ങയുടെ തുക നല്‍കിയാണ് കേസ് ഒതുക്കി തീര്‍ത്തത്. ഇതോടെ സെക്യരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചുവെന്ന പരാതി പിന്‍വലിക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Neeleswaram, Agriculture, University, Robbery, Case, Politics,