കാഞ്ഞങ്ങാട്: (www.kasargodvartha.com 04.04.2017) കിണറില്‍ വീണ് നട്ടെല്ല് തകര്‍ന്ന നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് മതിയായ ചികിത്സ നല്‍കിയില്ലെന്ന് പരാതി. ഇതേ തുടര്‍ന്ന് യുവാവിനെ ബന്ധുക്കള്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ചാലിങ്കാല്‍ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ എസ് കൃഷ്‌നെയാണ് ഡോക്ടറുടെ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മംഗളൂരുവിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസം ചാലിങ്കാല്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലുളള പൊതുകിണര്‍ വൃത്തിയാക്കുന്നതിനിടയിലാണ് കയറില്‍ നിന്നും പിടിവിട്ട് കൃഷ്ണന്‍ കിണറിലേക്ക് വീണത്. അറുപത്തഞ്ചടി താഴ്ചയുളള കിണര്‍ വൃത്തിയാക്കി കയര്‍ പിടിച്ച് മുകളിലേക്ക് കയറുന്നതിനിടയില്‍ കിണറിന്റെ മൂന്നാമത്തെ പടയില്‍ എത്തിയപ്പോള്‍ ശ്വാസതടസ്സം അനുഭവപ്പെടുകയും കയറില്‍ നിന്ന് ഊര്‍ന്ന് കിണറിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു.
പിന്നീട് കൃഷ്ണനെ ഫയര്‍ഫോഴ്‌സ് കിണറ്റില്‍ നിന്ന് മുകളിലെത്തിച്ച് ഉടന്‍ തന്നെ ജില്ലാശുപത്രിയിലെത്തിക്കുകയായിരുന്നു. കൃഷ്ണനെ പരിശോധിച്ച ഡോക്ടര്‍ കുഴപ്പമില്ലെന്നും ഉടന്‍ പോകാമെന്നും പറഞ്ഞു. പിറ്റേദിവസം വരെയും ഡോക്ടര്‍മാര്‍ ആരും നോക്കിയില്ലെന്നും ഉച്ചയോടെ ഡോക്ടര്‍ പരിശോധന നടത്തുകയും നട്ടെല്ലിന് തകരാറു പറ്റിയിട്ടുണ്ടെന്നും ഉടനെ പുറമെ കൊണ്ടുപോയി ചികിത്സ നടത്തണമെന്നും അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ കൃഷ്ണനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kasaragod, Kanhangad, Well, Youth, Hospital, Mangalore,