Join Whatsapp Group. Join now!
Aster MIMS 10/10/2023

പാട്ടുപാടി ഉറക്കം നഷ്ടപ്പെടുത്തിയതിന് സഹോദരനെ കോടാലി കൊണ്ടു കൊലപ്പെടുത്തി

പാട്ടുപാടി ഉറക്കം നഷ്ടപ്പെടുത്തിയെന്ന കാരണത്താല്‍ യുവാവ് സഹോദരനെ കോടാലി Brothers, Death, Murder, House, Police, Accuse
ചത്തീസ്ഗഢ്: (www.kasargodvartha.com 19.04.2017) പാട്ടുപാടി ഉറക്കം നഷ്ടപ്പെടുത്തിയെന്ന കാരണത്താല്‍ യുവാവ് സഹോദരനെ കോടാലി കൊണ്ടു കൊലപ്പെടുത്തി. ചത്തീസ്ഗഢിലെ ബലോഡ് ജില്ലയിലാണ് സംഭവം.

പ്രതിയായ സുരേഷ് കുമാര്‍ തന്റെ മൂത്ത സഹോദരന്‍ ചിന്തുറാമിനെ ഒരു വൈദ്യതി തൂണിനോട് ചേര്‍ത്തുവച്ച് കോടാലി ഉപയോഗിച്ച് കൈയും തലയും വെട്ടി കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് ശേഷം പ്രതി മന്‍ഗൗവ പൊലീസ് സ്‌റ്റേഷനില്‍ ആയുധവുമായി സ്വമേഥയാ കീഴടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.



സഹോദരന്മാരായ ഇരുവരും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. ചിന്തുറാം പുലര്‍ച്ചെ പാട്ടു പാടുകയും പാട്ട് കേട്ട് ഉറക്കം നഷ്ടപ്പെട്ട് രോഷാകുലനായ സുരേഷ് കുമാര്‍ സഹോദരനെ കൊലപ്പെടുത്തുകയാണുണ്ടായതെന്ന് ബലോഡ് അസിസ്റ്റന്റ് കമ്മീഷണര്‍ ജെ ആര്‍ ഠാക്കൂര്‍ വ്യക്തമാക്കി.

പ്രതി സുരേഷ് കുമാര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും അദ്ദേഹം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Man kills elder brother in public for disturbing his sleep

Keywords: Brothers, Death, Murder, House, Police, Accuse, police-station, Ax, Brother, Weapon, Capitulate, Chhattisgarh, Criminal Background, Song.