Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗൃഹനാഥന്‍ വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

ഗൃഹനാഥനെ വീടിന്റെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക ബൈക്കുഞ്ചയിലെ തങ്കച്ചനെ (57) യാണ് ശനിയാഴ്ച രാത്രി ഏഴ് മണിയോടെ വീടിന്റെ Badiyadukka, Death, Obituary, Suicide, House, Kasaragod, Thankachan
ബദിയടുക്ക: (www.kasargodvartha.com 30/04/2017) ഗൃഹനാഥനെ വീടിന്റെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക ബൈക്കുഞ്ചയിലെ തങ്കച്ചനെ (57) യാണ് ശനിയാഴ്ച രാത്രി ഏഴ് മണിയോടെ വീടിന്റെ കിടപ്പുമുറിയിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് കൊണ്ടുപോയി. തങ്കച്ചന്റെ ഭാര്യയും മക്കളും നാട്ടിലേക്ക് പോയ സമയത്താണ് സംഭവം. അയല്‍വാസികളാണ് തങ്കച്ചനെ മരിച്ച നിലയില്‍ കണ്ടത്.

24 വര്‍ഷം മുമ്പാണ് തങ്കച്ചനും കുടുംബവും ബൈക്കുഞ്ചയിലെത്തിയത്. ഭാര്യ: മോളി. മക്കള്‍: ജിന്‍സ്, ജിജിന്‍. ഷാജി ഏക സഹോദരനാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Man found dead hanged

Keywords: Badiyadukka, Death, Obituary, Suicide, House, Kasaragod, Thankachan.