Join Whatsapp Group. Join now!
Aster MIMS 10/10/2023

മലയാളി സൗദിഅറേബ്യയിൽ താമസ സ്ഥലത്ത് വെന്തുമരിച്ച നിലയില്‍

വയറിങ് തൊഴിലാളിയായ മലയാളിയെ സൗദിയില്‍ താമസ സ്ഥലത്ത് വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. വയറിങ്ങ് തൊഴിലാളിയായ കാസര്‍കോട് രാജപുരം കള്ളാര്‍ മുണ്ടോട്ടെ പരേതനായ Saudi Arabia, Gulf, Obituary, Kasaragod, Kanhangad, Rajapuram, Burnt, Top-Headlines
റിയാദ്: (www.kasargodvartha.com 06.04.2017) വയറിങ് തൊഴിലാളിയായ മലയാളിയെ സൗദിയില്‍ താമസ സ്ഥലത്ത് വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് രാജപുരം കള്ളാര്‍ മുണ്ടോട്ടെ പരേതനായ ഗോവിന്ദന്റെ മകന്‍ എം ജി അരവിന്ദാക്ഷന്‍ (47) ണ് മരിച്ചത്. രാവിലെ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറിയില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് അരവിന്ദാക്ഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

മുറിക്കകത്തെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു. സംഭവ സമയം മുറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അരവിന്ദാക്ഷന്റെ സുഹൃത്തുക്കൾ മരണ വിവരം നാട്ടില്‍ അറിയിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മൂന്ന് വര്‍ഷം മുമ്പാണ് അരവിന്ദാക്ഷന്‍ അവസാനമായി നാട്ടില്‍ പോയി വന്നത്.

മാതാവ്: കമലാക്ഷി. സഹോദരങ്ങള്‍: എം ജി മധുസുധന്‍ (പനത്തടി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ മാനേജര്‍), എം ജി വേണുഗോപാലന്‍ (റിട്ടേര്‍ഡ് സെക്രട്ടറി കള്ളാര്‍ പഞ്ചായത്ത്), ജയചന്ദ്രന്‍, ദാക്ഷയാണി, അംബിക, യമുന, ഓമന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Saudi Arabia, Gulf, Obituary, Kasaragod, Kanhangad, Rajapuram, Burnt, Top-Headlines, Malayalee found dead in Saudi Arabia, Aravindakshan.