city-gold-ad-for-blogger

പാചകവാതക കണക്ഷനുകളില്‍ റെക്കോര്‍ഡ് നേട്ടം; 2016 -17ല്‍ 3.25 കോടി കണക്ഷനുകള്‍ അനുവദിച്ചു

ന്യൂഡല്‍ഹി: (www.kasargodvartha.com 04.04.2017) 2016- 17 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ എണ്ണ കമ്പനികള്‍ 3.25 കോടി പുതിയ എല്‍ പി ജി കണക്ഷനുകള്‍ അനുവദിച്ചു. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഇത്രയധികം എല്‍ പി ജി കണക്ഷനുകള്‍ നല്‍കിയതും രാജ്യത്തിന്റെ പാചകവാതക ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ്.

2016 മെയ് ഒന്നിന് ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരമുള്ള രണ്ട് കോടി കണക്ഷനും ഇതില്‍ ഉള്‍പെടും. കണക്ഷനുകള്‍ നല്‍ കിയതിലെ വര്‍ധനവ് വഴി ഈ മാസം ഒന്നാം തീയതിയിലെ കണക്ക് പ്രകാരം ഏകദേശം 19.38 കോടി സജീവ എല്‍ പി ജി ഉപഭോക്താക്കളാണുള്ളത്. ഇതോടെ രാജ്യത്ത് 72.8 ശതമാനം കുടുംബങ്ങളില്‍ എല്‍ പി ജി കണക്ഷന്‍ ലഭ്യമാക്കാന്‍ സാധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

പാചകവാതക കണക്ഷനുകളില്‍ റെക്കോര്‍ഡ് നേട്ടം; 2016 -17ല്‍ 3.25 കോടി കണക്ഷനുകള്‍ അനുവദിച്ചു

Keywords : New Delhi, National, Top-Headlines, LPG, Connection, Lpg connections increased in the country. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia