ചെറുവത്തൂര്‍: (www.kasargodvartha.com 13.04.2017) രണ്ടുമാസം മുമ്പ് കാണാതായ ഭര്‍തൃമതിയെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. അച്ചാംതുരുത്തിയിലെ അജിത്തിന്റെ ഭാര്യ വി അജില(25)യെ കണ്ടെത്താനാണ് ചന്തേര പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് യുവതിയെ കാണാതായത്. വൈകീട്ട് നീലേശ്വരത്തേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ പിന്നീട് കണ്ടെത്താനായില്ല. ഭര്‍ത്താവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഇതിനിടയില്‍ മടക്കരയിലെ ഒരു ഹോട്ടല്‍ തൊഴിലാളിയോടൊപ്പം പോയതാകാമെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. എറണാകുളം വൈറ്റില സ്വദേശിയായ യുവാവിനോടൊപ്പമാണ് അജിത പോയതെന്നാണ് സംശയം. ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയെങ്കിലും പിന്നീട് ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതിനിടയില്‍ അജില എറണാകുളത്തെ ഒരു ബാങ്കില്‍ നിന്നും 10,000 രൂപ പിന്‍വലിച്ചിരുന്നു. ഇതിന്റെ മെസേജ് ഭര്‍ത്താവിന്റെ മൊബൈലിലേക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാങ്കിലെത്തിയും അന്വേഷണം നടത്തിയിരുന്നു. അജിലയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ ചന്തേര പോലീസിന്റെ 04672 210242, 9497964447 എന്നീ നമ്പറിലോ ബന്ധപ്പെടുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Cheruvathur, Police, Husband, Complaint, Case, Look out notice, Investigation, Hotel worker, Tower location, Bank, Withdraw, Message, Mobile, Police station, Look out notice to find missing house wife.