കാര്‍ക്കള: (www.kasargodvartha.com 28.04.2017) കർണടക കാര്‍ക്കളയിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ശ്രീരാമസേനാ നേതാവും, രണ്ടു സ്ത്രീകളും അറസ്റ്റില്‍. സിം കാര്‍ഡ് കമ്പനിയിലെ മാര്‍ക്കറ്റിംഗ് റെപ്രസന്റേറ്റീവും, ശ്രീരാമസേനാ നേതാവുമായ മൂഢിബിദ്രിയിലെ റോഷന്‍ കൊട്ടിയന്‍, മരിച്ച യുവതിയുടെ ബന്ധുക്കളായ ഭാരതി, ശോഭ എന്നിവരാണ് അറസ്റ്റിലായത്.
മൂഢിബിദ്രി കോട്ടെബാഗിലുവിലെ സഞ്ജീവ സുവര്‍ണയുടെ മകള്‍ സുരേഖ (28) തൂങ്ങിമരിക്കാനിടയായ സംഭവത്തിലാണ് ഇവര്‍ പിടിയിലായത്. ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് സുരേഖയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃ വീട്ടില്‍ നേരത്തെയുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ റോഷന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സുരേഖയുടെ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. രഹസ്യം പുറത്തുപറഞ്ഞാല്‍ യുവതിയെയും ഭര്‍ത്താവിനെയും മക്കളെയും കൊല്ലുമെന്നാണ് റോഷന്‍ ഭീഷണി മുഴക്കിയത്.
ഇതോടെ ഗത്യന്തരമില്ലാതെ സുരേഖ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. മംഗളൂരുവില്‍ ജോലി ചെയ്യുന്ന പ്രകാശാണ് സുരേഖയുടെ ഭര്‍ത്താവ്. അഞ്ച് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, Death, Police, Investigation, Accuse, Arrest, Crime, National, Suicide, Lady's death - Sri Rama Sene leader, two women relatives arrested.
മൂഢിബിദ്രി കോട്ടെബാഗിലുവിലെ സഞ്ജീവ സുവര്‍ണയുടെ മകള്‍ സുരേഖ (28) തൂങ്ങിമരിക്കാനിടയായ സംഭവത്തിലാണ് ഇവര്‍ പിടിയിലായത്. ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് സുരേഖയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃ വീട്ടില്‍ നേരത്തെയുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ റോഷന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സുരേഖയുടെ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. രഹസ്യം പുറത്തുപറഞ്ഞാല്‍ യുവതിയെയും ഭര്‍ത്താവിനെയും മക്കളെയും കൊല്ലുമെന്നാണ് റോഷന്‍ ഭീഷണി മുഴക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Lady's death - Sri Rama Sene leader, two women relatives arrested