Join Whatsapp Group. Join now!
Aster MIMS 10/10/2023

കാഞ്ഞങ്ങാട് കോട്ടച്ചേരി മേല്‍പാലം നിര്‍മാണം; മണ്ണ് പരിശോധന തുടങ്ങി

കാഞ്ഞങ്ങാട് കോട്ടച്ചേരി മേല്‍പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധന ആരംഭിച്ചു. സര്‍ക്കാരിന്റെ Kanhangad, Kasaragod, Under Bridge, Test, Railway, Soil, Land Registration.
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/04/2017) കാഞ്ഞങ്ങാട് കോട്ടച്ചേരി മേല്‍പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധന ആരംഭിച്ചു. സര്‍ക്കാരിന്റെ കീഴിലുള്ള എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിറ്റ്‌ക്കോയുടെ എഞ്ചിനീയറിംഗ് വിഭാഗമാണ് മണ്ണ് പരിശോധന നടത്തുന്നത്.

കിറ്റ്‌ക്കോ എഞ്ചിനീയര്‍ രാജീവനാണ് മണ്ണ് പരിശോധനയ്ക്ക മേല്‍നോട്ടം വഹിക്കുന്നത്. 16 മീറ്റര്‍ ആഴത്തിലാണ് മണ്ണ് പരിശോധന നടത്തുന്നത്. കിറ്റ്‌ക്കോയുടെ എഞ്ചിനീയറിംഗ് വിഭാഗം സര്‍ക്കാരിന് നല്‍കുന്ന പരിശോധനാറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയ ശേഷമായിരിക്കും ടെന്‍ഡര്‍ നടപടിയിലേക്ക് നീങ്ങുക. റെയില്‍പാളത്തിന്റെ ഇരുഭാഗത്തും സംസ്ഥാന സര്‍ക്കാരാണ് പാലം പണി നടത്തേണ്ടത്.

Kanhangad, Kasaragod, Under Bridge, Test, Railway, Soil, Land Registration.

പാലത്തിന്റെ മുകള്‍ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനം റെയില്‍വേയായിരിക്കും നടത്തുക. ഭൂമി രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായ ശേഷമാണ് ഇപ്പോള്‍ മണ്ണ് പരിശോധന ആരംഭിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുനന്നിനായി 21.71 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.

Related News:
കോട്ടച്ചേരി മേല്‍പാലം; ഭൂമി രജിസ്‌ട്രേഷന്‍ നടപടികള്‍ ജനുവരിയില്‍, സ്ഥലം ഏറ്റെടുക്കുന്നതിന് 21.71 കോടി ജില്ലാ ട്രഷറിയിലെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Under Bridge, Test, Railway, Soil, Land Registration, Kottacheri over bridge; Soil test started.