Join Whatsapp Group. Join now!
Aster MIMS 10/10/2023

കെസെഫ് ഭാരവാഹികള്‍

ജില്ലയെ കലാപ ഭൂമിയാക്കാനുള്ള ചിലരുടെ ശ്രമങ്ങളെ സമാധാന പ്രിയരായ കാസര്‍കോട്ടുകാര്‍ തിരിച്ചറിയണമെന്ന് കാസര്‍കോട് ജില്ലക്കാരുടെ യു എ ഇ കൂട്ടായ്മയായ കെസെഫ് KESEF, Gulf, Meeting, Committee, Office- Bearers, General Body Meeting
ദുബൈ: (www.kasargodvartha.com 30/04/2017) ജില്ലയെ കലാപ ഭൂമിയാക്കാനുള്ള ചിലരുടെ ശ്രമങ്ങളെ സമാധാന പ്രിയരായ കാസര്‍കോട്ടുകാര്‍ തിരിച്ചറിയണമെന്ന് കാസര്‍കോട് ജില്ലക്കാരുടെ യു എ ഇ കൂട്ടായ്മയായ കെസെഫ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. അടിക്കടിയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ നാടിന്റെ വികസനത്തിനും, സാമൂഹിക പുരോഗതിക്കും വിഘാതം സൃഷ്ടിക്കും. സമാധാനം നിലനിര്‍ത്തേണ്ടത് ഓരോ പൗരന്റെയും കടമയാണ്. കാസര്‍കോടിനെ വീണ്ടും ഒരു കലാപ ഭൂമിയാക്കാന്‍ മതേതര വിശ്വാസികള്‍ അനുവദിക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടു.

ഗര്‍ഹൂദ് ഈറ്റ് ആന്‍ഡ് ഡ്രിങ്ക് റെസ്‌റ്റോറന്റ് ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ചെയര്‍മാന്‍ ബി എ മഹ് മൂദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ വാര്‍ഷിക റിപോര്‍ട് അവതരിപ്പിച്ചു. നിസ്സാര്‍ തളങ്കര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി ബി എ മഹ് മൂദ് (ചെയര്‍മാന്‍), മാധവന്‍ അണിഞ്ഞ (ജനറല്‍ സെക്രട്ടറി), അമീര്‍ കല്ലട്ര (ട്രഷറര്‍) എന്നിവരെയും, വിജയന്‍ കേവീസ്, മുഹമ്മദ് കുഞ്ഞി ബേക്കല്‍, തമ്പാന്‍ പൊതുവാള്‍, ഷൗക്കത്ത് പൂച്ചക്കാട്, സത്താര്‍ ചെമനാട് (വൈസ് ചെയര്‍മാന്‍മാര്‍), ഹുസൈന്‍ പടിഞ്ഞാര്‍, ജയന്‍ മാങ്ങാട്, നിയാസ് ചേടികമ്പനി, പ്രദീപ് തൃക്കരിപ്പൂര്‍, മുനീര്‍ പടിഞ്ഞാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), അഷ്‌റഫ് എയ്യള (ഓഡിറ്റര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

യഹ് യ തളങ്കര, നാരായണന്‍ നായര്‍, റാഫി പട്ടേല്‍, ഹനീഫ് മൗവ്വല്‍, ഹുസൈന്‍ പടിഞ്ഞാര്‍, മധു സാബ, ഖാദര്‍ കുന്നില്‍ എന്നിവര്‍ പ്രസംഗിച്ചു. മാധവന്‍ അണിഞ്ഞ സ്വാഗതവും അമീര്‍ കല്ലട്ര നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: KESEF, Gulf, Meeting, Committee, Office- Bearers, General Body Meeting.