Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് നടത്തുന്നതിനായ് വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തും; വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും

കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് നടത്തുന്നതിനായ് വിമാനക്കമ്പനികളുമായി Kannur, New Delhi, Airport, Minister, Pinarayi-Vijayan
ന്യൂഡല്‍ഹി: (www.kasargodvartha.com 19.04.2017) കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് നടത്തുന്നതിനായ് വിമാനക്കമ്പനികളുമായി ഏപ്രില്‍ 27ന് കേന്ദ്ര വ്യോമയാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തും. ചര്‍ച്ചില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് കമ്പനി പ്രതിനിധികള്‍ പങ്കെടുക്കും.
വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു അറിയിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്ന കാര്യത്തില്‍ പരിശോധന നടത്തുന്നതിനായി ഡി ജി സി എയും എയര്‍പോര്‍ട്ട് അഥോറിറ്റി പ്രതിനിഥികളും കോഴിക്കോട്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


ശബരിമലയില്‍ വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍ കേന്ദ്ര വ്യോമയാന മന്ത്രാലയുമായി ചര്‍ച്ച ചെയ്ത് കാര്യങ്ങല്‍ വേഗത്തിലാക്കാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചതായും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)
Summary: Kerala Government will convene a meeting of various Airlines to discuss about Kannur airport Service

Keywords: Kannur, New Delhi, Airport, Minister, Pinarayi-Vijayan, Kozhikode, Sabarimala, Flight, Central Aviation Minister, Discussion.