Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ടൗണ്‍ എസ് ഐ അജിത്തിനെ സ്ഥലം മാറ്റിയില്ല; അവധിയില്‍ പോയതാണെന്ന് ജില്ലാ പോലീസ് ചീഫ്

കാസര്‍കോട് ടൗണ്‍ എസ് ഐ അജിത്തിനെ സ്ഥലം മാറ്റിയില്ലെന്നും അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതാണെന്നും ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ കാസര്‍കോട് വാര്‍ത്തയോ Kasaragod, Police, SI, Ajith, Transfer, leave, State, Police, Chief
കാസര്‍കോട്: (www.kasargodvartha.com 11/04/2017) കാസര്‍കോട് ടൗണ്‍ എസ് ഐ അജിത്തിനെ സ്ഥലം മാറ്റിയില്ലെന്നും അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതാണെന്നും ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.

ബീരന്തവയലിലെ കൃഷിവകുപ്പിന്റെ സീഡ് ഫാമിന്റെ പറമ്പില്‍ കസ്റ്റഡിയിലെടുക്കുന്നതിനിടെ ചൗക്കി സി പി സി ആര്‍ ഐ ക്വാട്ടേഴ്‌സില്‍ താമസക്കാരനും കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവറുമായ സന്ദീപ്(28) കുഴഞ്ഞു വീണുമരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് എസ് ഐ അജിത്തിനോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത്.

നേരത്തെ അജിത്തിനെ ഏ ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയതായാണ് അറിയിച്ചിരുന്നത്. സന്ദീപ് മരിച്ചത് പോലീസ് മര്‍ദ്ദനമേറ്റല്ലെന്നും ഓടുന്നതിനിടയില്‍ നെറ്റി കുത്തിവീണപ്പോഴുണ്ടായ വീഴ്ചയില്‍  തലയോട്ടിയില്‍ ആന്തരീക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമായതിനെതുടര്‍ന്ന് അജിതിനോട് വൈകാതെ തന്നെ അവധി റദ്ദാക്കി സ്‌റ്റേഷന്‍ ചുമതല ഏറ്റെടുക്കാന്‍ ആവശ്യപ്പെടുമെന്നാണ് സൂചന.

Kasaragod, Police, SI, Ajith, Transfer, leave, State, Police, Chief.

പോസ്റ്റുമോര്‍ട്ടം സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ചൊവ്വാഴ്ച വൈകിട്ടോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മരണം സംബന്ധിച്ച് അന്വേഷിക്കുന്ന എസ് എം എസ് ഡി വൈ എസ് പി ഹരിചന്ദ്രന്‍ നായക് പറഞ്ഞു. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് അജിത് എസ് ഐ ആയി ടൗണ്‍ സ്‌റ്റേഷനില്‍ തന്നെ തിരിച്ചെത്തുമെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചതിനെ തുടര്‍ന്നാണ് അജിത്തിനോട് അവധിയില്‍ പോകാന്‍ ജില്ലാ പോലീസ് ചീഫ് നിര്‍ദ്ദേശിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Police, SI, Ajith, Transfer, leave, State, Police, Chief, Kasaragod town SI Ajith Kumar will come back for town SI.