Join Whatsapp Group. Join now!
Aster MIMS 10/10/2023

സുള്ള്യയില്‍ പഴയവീട് പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി തകര്‍ന്നുവീണ് കാസര്‍കോട് സ്വദേശി മരിച്ചു

സുള്ള്യ അമരമുഡ്‌നൂര്‍ പൈലൂരില്‍ പഴയവീട് പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി തകര്‍ന്നുവീണ് കാസര്‍കോട് സ്വദേശി മരണപ്പെട്ടു Kasaragod, Sullia, Obituary, Hospital, Injured, National, Death, Manglore.
സുള്ള്യ: (www.kasargodvartha.com 05/04/2017) സുള്ള്യ അമരമുഡ്‌നൂര്‍ പൈലൂരില്‍ പഴയവീട് പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി തകര്‍ന്നുവീണ് കാസര്‍കോട് സ്വദേശി മരണപ്പെട്ടു. കാസര്‍കോട് നെക്രാജെ പൈക്കക്കടുത്ത് ബീട്ടിയടുക്കയില്‍ ജമാല്‍(50) ആണ് മരണപ്പെട്ടത്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. പഴയവീട് പൊളിച്ച് മരത്തടികളും വാതിലുകളും ജനലുകളും മാറ്റുന്ന ജോലിയിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നതിനിടെ ഭിത്തി തകര്‍ന്ന് ജമാലിന്റെയും സുഹൃത്ത് ഉള്ളാള്‍ സ്വദേശി സത്താറിന്റെയും ദേഹത്ത് വീഴുകയായിരുന്നു.

Kasaragod, Sullia, Obituary, Hospital, Injured, National, Death, Manglore.

ജമാല്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. സത്താറിനെ ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജമാല്‍ ഉള്‍പ്പെടെ നാലുപേരാണ് ജോലിയിലേര്‍പ്പെട്ടിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Sullia, Obituary, Hospital, Injured, National, Death, Manglore, Kasaragod native dies after wall collapse.