കാസര്‍കോട്: (www.kasargodvartha.com 21/04/2017) ബന്തടുക്ക സുമംഗലി ജ്വല്ലറിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണവും നാലുകിലോ വെള്ളിയും കൊള്ളയടിച്ച കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൂന്നംഗസംഘമാണ് കവര്‍ച്ചക്കുപിന്നിലെന്ന് പോലീസിന്റെ പ്രാഥമികനിഗമനം.
ബേഡകം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തുന്നത് ആദൂര്‍ സിഐ സിബിമാത്യുവാണ്. അന്വേഷണത്തിന് സഹായകമാകുന്ന നിര്‍ണായകതെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കവര്‍ച്ച നടന്ന ജ്വല്ലറിയില്‍ നിന്നും എട്ട് വിരലടയാളങ്ങള്‍ പോലീസിന് ലഭിച്ചു.
മുമ്പ് ഇതേ ജ്വല്ലറിയുടെ കുണ്ടംകുഴിയിലെ ഷോറൂമില്‍ കവര്‍ച്ച നടത്തിയ സംഘം ജാമ്യത്തിലിറങ്ങിയതായും ഇവരെ ബന്തടുക്കയിലെ ജ്വല്ലറി കവര്‍ച്ചയുമായി സംശയമുണ്ടെന്നും പോലീസ് വ്യക്തമാക്കി. ബന്തടുക്കയിലെ ജ്വല്ലറിക്കകത്തു നിന്നും ഒരു കയ്യുറ കിട്ടിയിട്ടുണ്ട്.
വിരലടയാളങ്ങളും കയ്യുറയും പരിശോധിച്ച് വരികയാണ്. ബന്തടുക്ക ടൗണിലെ കുറ്റിക്കോല്‍ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലാണ് ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. ഇതേ ജ്വല്ലറിക്ക് കുറ്റിക്കോലിലും ഷോറൂമുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ജ്വല്ലറിയില്‍ കവര്‍ച്ച നടന്നതായി കണ്ടെത്തിയത്.
പിറകു വശത്തെ ഗ്രില്‍ തകര്‍ത്ത് അകത്തുകടന്ന കവര്‍ച്ചക്കാര്‍ പിന്നീട് ഇതുവഴി ചുമര്‍ തുരന്നാണ് ജ്വല്ലറിയിലേക്ക് പ്രവേശിച്ചത്. അഞ്ച് ലിവറുള്ള ലോക്കര്‍ വളച്ചാണ് ലോക്കര്‍ തുറന്നത്. ഉറപ്പുള്ള ഏതെങ്കിലും ആയുധങ്ങള്‍ ഉപയോഗിച്ചായിരിക്കാം ലോക്കര്‍ തകര്‍ത്തതെന്ന് പോലീസ് കരുതുന്നു.
ലോക്കറിനകത്തെ അറകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും വെള്ളിയും വെച്ച ട്രേകള്‍ സ്വര്‍ണം എടുത്ത ശേഷം ജ്വല്ലറിക്കകത്ത് തന്നെ വാരിവലിച്ചെറിഞ്ഞ നിലയിലായിരുന്നു. ജ്വല്ലറിയില്‍ നിന്നും മണം പിടിച്ച പോലീസ് നായ തൊട്ടടുത്തുള്ള ബസ് സ്റ്റാന്‍ഡ് വരെ പോയ ശേഷം തിരിച്ച് വരികയായിരുന്നു. കവര്‍ച്ചക്കാര്‍ വാഹനത്തിലായിരിക്കാം രക്ഷപ്പെട്ടതെന്ന് സംശയിക്കുന്നു.
സ്ഥലത്തുള്ള സിസിടിവികളും പോലീസ് പരിശോധിക്കുന്നുണ്ട്. ബന്തടുക്ക മുതല്‍ പൊയിനാച്ചിവരെയുള്ള ആറോളം സിസിടിവി ക്യാമറകള്‍ വിശദമായി പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. ബന്തടുക്ക സുമംഗലി ജ്വല്ലറിയിലെ സിസിടിവി ക്യാമറ പരിശോധിച്ചെങ്കിലും കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ ഇതില്‍ പതിഞ്ഞതായി കാണുന്നില്ല. ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്റെ ജില്ലാ നേതാവ് കൂടിയാണ് സുമംഗലി ജ്വല്ലറി ഉടമ അശോകന്‍.
ജ്വല്ലറി കവര്‍ച്ച ബന്തടുക്കയിലെ വ്യാപാരികള്‍ അടക്കമുള്ളവരെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജ്വല്ലറിക്കുപുറമെ നിരവധി വ്യാപാരസ്ഥാപനങ്ങളാണ് ബന്തടുക്കയിലുള്ളത്. ഈ ഭാഗത്ത് ഇതിനുമുമ്പും കടകളില്‍ കവര്‍ച്ച നടന്നിട്ടുണ്ട്. കവര്‍ച്ചാസംഘത്തെ എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടനകള്‍ രംഗത്തുവന്നു.
Related News:
ബന്തടുക്കയില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് ഒരു കിലോ സ്വര്‍ണവും നാലു കിലോ വെള്ളിയും കൊള്ളയടിച്ചു
ജ്വല്ലറിയിലെ കവര്‍ച്ച; കയ്യുറ കിട്ടി, സ്വര്‍ണം കവര്‍ന്നത് അഞ്ച് ലിവറുള്ള ലോക്കര്‍ പൊട്ടിച്ച്; മുമ്പ് കവര്‍ച്ച നടത്തിയവരെയും സംശയം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Robbery, Gold, Silver, Police, Investigation, case, CCTV, Locker, Weapons, Jewellery robbery case; Finger print collected.