Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉമ്മന്‍ചാണ്ടി ജഗദീഷിന്റെ വീട് സന്ദര്‍ശിച്ചു; എ വിഭാഗം പരാതി നല്‍കി, ഐ വിഭാഗം വിട്ട് നിന്നു

ആരോഗ്യവകുപ്പ് ജീവനക്കാരൻ പേക്കടത്തെ ടി. ജഗദീശന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പണപ്പിരിവ് വിവാദം സംബന്ധിച്ച് കോൺഗ്രസിലെ Trikaripur, Kasaragod, Kerala, News, Oommen Chandy, Programme, Health-Department, Case, T Jagdeesh.
തൃക്കരിപ്പൂർ: (www.kasargodvartha.com 25.04.2017) ആരോഗ്യവകുപ്പ് ജീവനക്കാരൻ പേക്കടത്തെ ടി. ജഗദീശന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പണപ്പിരിവ് വിവാദം സംബന്ധിച്ച് കോൺഗ്രസിലെ എ വിഭാഗം നേതാക്കൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പരാതി നൽകി.

ആരോഗ്യവകുപ്പിലെ താൽക്കാലിക നിയമനം സ്ഥിരപ്പെടുത്തുന്നതിനായി യു ഡി എഫ് ഭരണകാലത്ത് കുറെ പേരിൽ നിന്നും പണം വാങ്ങിയിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട വിവാദവും ജഗദീശന്റെ മരണത്തിന് പിന്നിലുണ്ടെന്നും പാർട്ടിയുടെ നേതാക്കളിൽ ചിലർ ജഗദീശനെ കുടുക്കിയതാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും എ വിഭാഗം നേതാക്കൾ ഉമ്മൻചാണ്ടിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വിവിധ പത്രങ്ങളിൽ ഇത് സംബന്ധിച്ച് വന്ന റിപ്പോർട്ടുകളുടെ പകർപ്പും പരാതിയുടെ കൂടെയുണ്ട്. പേക്കടത്തെ ജഗദീശന്റെ വീട്ടിൽ നിന്നിറങ്ങിയ ഉടനെയാണ് കോൺഗ്രസ് പ്രവർത്തകരായ മാമുനി രവി, കെ. വി. രാജൻ എന്നിവരുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിക്ക് പരാതി നൽകിയത്. പരാതി നൽകിയപ്പോൾ ഇതെന്താണെന്ന് ഉമ്മൻ‌ചാണ്ടി പ്രത്യേകം തിരക്കുകയും ചെയ്തു. തുടർന്ന് ഡി സി സി പ്രസിഡണ്ടിനോട് പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുകയും ചെയ്തു.

Trikaripur, Kasaragod, Kerala, News, Oommen Chandy, Programme, Health-Department, Case, T Jagdeesh, Jagadish issue; A group approaches Oommen Chandi.

അതേസമയം തൃക്കരിപ്പൂരിലെ ഐ വിഭാഗം നേതാക്കൾ ആരും ഉമ്മൻചാണ്ടി സന്ദർശിച്ച ജഗദീശന്റെ വീടിന്റെ പരിസരത്തുപോലും വരാതിരുന്നതും ചർച്ചയായി. കോൺഗ്രസിന്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ‌ചാണ്ടിയുടെ സന്ദർശനത്തിൽ പങ്കെടുക്കാതെ നേതാക്കൾ മാറിനിക്കുകയായിരുന്നു.

ഡി സി സി വൈസ് പ്രസിഡണ്ട് കെ. കെ. രാജേന്ദ്രൻ, ജനറൽ സെക്രട്ടറി പി. കെ. ഫൈസൽ, ഡി സി സി സെക്രട്ടറി കെ. പി. പ്രകാശൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. രവി, മണ്ഡലം പ്രസിഡണ്ട് കെ. വി. മുകുന്ദൻ എന്നിവരെല്ലാം വിട്ടുനിന്നു. പേക്കടത്തെയും പിലിക്കോട്ടേയും ഉമ്മൻചാണ്ടിയുടെ പരിപാടിയിൽ പങ്കെടുക്കാതിരുന്ന ഐ വിഭാഗം നേതാക്കൾ നീലേശ്വരത്തെ എൻ. കെ. ബാലകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാൻ മുൻകൂട്ടി എത്തുകയും ചെയ്തിരുന്നു.

ജഗദീശന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞു ഈ നേതാക്കൾ നേരത്തെ രംഗത്തുവന്നിരുന്നു. ആരോപണം സംബന്ധിച്ച പരാതി ഉമ്മൻചാണ്ടിക്ക് നൽകുമെന്ന് മുൻകൂട്ടി അറിഞ്ഞ ഐ വിഭാഗം നേതാക്കൾ ബോധപൂർവ്വം മാറിനിന്നതാണെന്ന് എ വിഭാഗം ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Trikaripur, Kasaragod, Kerala, News, Oommen Chandy, Programme, Health-Department, Case, T Jagdeesh, Jagadish issue; A group approaches Oommen Chandi.