Join Whatsapp Group. Join now!
Aster MIMS 10/10/2023

ജമ്മു കശ്മീരിൽ 22 സോഷ്യൽ മീഡിയ സൈറ്റുകൾക്ക് വിലക്ക്

ദേശവിരുദ്ധ പ്രവത്തനങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ജമ്മുകശ്മീരിൽ 22 സോഷ്യൽ മീഡിയ സൈറ്റുകൾക്ക് വിലക്കേർപ്പെടുത്തി. J&K government bans 22 social networking sites citing their misuse
ശ്രീനഗര്‍: (www.kasargodvartha.com 26.04.2017) ദേശവിരുദ്ധ പ്രവത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ജമ്മുകശ്മീരില്‍ 22 സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വിലക്കപ്പെട്ടവയില്‍ ഫേസ്ബുക്കും വാട്‌സ് ആപ്പും ട്വിറ്ററുമെല്ലാം ഉള്‍പെടുന്നു. ഒരു മാസത്തേക്കാണ് വിലക്ക്. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍ കെ ഗോയല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

പൊതുജനങ്ങളുടെ സൈ്വരജീവിതം തടസപ്പെടുത്താതിരിക്കാനാണ് ഇത്തരമൊരു നടപടി. സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ് പലദേശവിരുദ്ധ കൂട്ടായ്മകളും പ്രവര്‍ത്തിക്കുന്നത്. ഇതുകൊണ്ട് കശ്മീര്‍ താഴ് വരയില്‍ സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം ഏര്‍പെടുത്തുകയാണ്. എല്ലാ ഇന്റനെറ്റ് സേവനദാതാക്കളും സഹകരിക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരും- ഗോയല്‍ വ്യക്തമാക്കി.

ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്‌സ് ആപ്പ് എന്നിവയ്‌ക്കൊപ്പം ഗൂഗിള്‍ പ്ലസ്, സ്‌കൈപ്, ലൈന്‍, പിന്ററസ്റ്റ്, യൂട്യൂബ്, വൈന്‍, ഫ്‌ലിക്കര്‍ തുടങ്ങിയ സൈറ്റുകള്‍ക്കും വിലക്കുണ്ട്. അക്ഷരങ്ങളിലൂടെയൊ ചിത്രങ്ങളിലൂടെയോ ശബ്ദത്തിലൂടെയോ സന്ദേശങ്ങള്‍ അനുവദിക്കില്ലെന്നാണ് പോലീസ് ഉത്തരവ്. എല്ലാ വശങ്ങളും പരിശോധിച്ചാണ് ഇത്തരമൊരു തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. താഴ് വരയില്‍ കലാപമുണ്ടാവുമ്പോള്‍ കലാപകാരികള്‍ സംഘടിക്കുന്നത് സോഷ്യല്‍ മീഡിയ സന്ദേശത്തിലൂടെ ആണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. പല വാട്‌സ് ആപ്പ് ഗ്രൂപ്പുകളെയും ഇത്തരത്തില്‍ നിയന്ത്രണത്തിലാക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


SUMMARY: Jammu and Kashmir government on Wednesday banned 22 social networking sites and applications including Facebook, WhatsApp and Twitter in Kashmir on the ground that these were being misused by anti-national and anti-social elements to fan trouble.

Key Words: Jammu and Kashmir , Social networking sites, Facebook, WhatsApp , Twitter , Kashmir