Join Whatsapp Group. Join now!
Aster MIMS 10/10/2023

ഐ ടി മേഖലയില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു: ഇന്ത്യ ആശങ്കയില്‍

ഇന്ത്യയിലും അമേരിക്കയിലുമുള്ള ഐ ടി മേഖലയില്‍ ജീവനക്കാരെ New Delhi, Technology, Employees, India, Report
ന്യൂഡല്‍ഹി: (www.kasargodvartha.com 22.04.2017) ഇന്ത്യയിലും അമേരിക്കയിലുമുള്ള ഐ ടി മേഖലയില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. യു എസ് വിസ നടപടിക്രമങ്ങള്‍ ശക്തമാക്കിയതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്.

പ്രമുഖ ഐ ടി കമ്പനിയായ വിപ്രോയില്‍ 500 ജീവനക്കാരെയും യു എസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൊഗ്‌നൈസെന്റിലെ പത്തായിരം ജീവനക്കാരെയുമാണ് പിരിച്ചുവിടുന്നത്. ആഗോള കമ്പനിയായ കൊഗ്‌നൈസെന്റില്‍ ആകെയുള്ള 2,60,000 ജീവനക്കാരില്‍ 75 ശതമാനം ജീവനക്കാരും ഇന്ത്യക്കാരാണ്. അതുകൊണ്ടുതന്നെ യു എസ് നടപടികളില്‍ രാജ്യം ആശങ്ക നേരിടുകയാണ്.


പിരിച്ചുവിടുന്നവര്‍ക്ക് പകരമായി താത്കാലികാടിസ്ഥാനത്തില്‍ ജീവനക്കാരെ എടുക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേ സമയം ഫ്രഞ്ച് കമ്പനിയായ കാപ്‌ജെമിനി വിസ പ്രതിസന്ധിയെ മറികടക്കുന്നതിനായി ജീവനക്കാരെ പിരിച്ചുവിടുന്നതിന് പകരം അവര്‍ക്ക് പരിശീലനം നല്‍കി അധ്വാനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്.

മുന്‍ വര്‍ഷങ്ങളില്‍ 40 ശതമാനമായിരുന്ന താത്കാലിക നിയമനങ്ങള്‍ ഇപ്പോള്‍ 15 മുതല്‍ 20 ശതമാനം വരെയാക്കി ചുരുക്കിയതായും ഇതുവരെ 60,000 പേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞതായും ഇന്ത്യയിലെ കാപ്‌ജെമിനി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അശ്വിന്‍ യാര്‍ഡി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ummary: Wipro dismisses several hundred employees. 

Keywords: New Delhi, Technology, Employees, India, Report, Training, US, Vipro, IT, Companies, Dismissing, Kognasail.