city-gold-ad-for-blogger

തീവ്ര ആത്മീയ ചിന്താധാരകളാല്‍ സ്വാധീനിക്കപ്പെട്ട് രാജ്യം വിടുന്നത് അപകടമാണെന്ന് മുഹമ്മദ് ശാഖിബ് അസ്സലഫി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 21/04/2017) രാജ്യത്തെ മുസ്‌ലിംകള്‍ സമാധാനത്തിന്റെ സഹവര്‍ത്തിത്വത്തിന് ആഗ്രഹിക്കുന്നവരും അതിന് വേണ്ടി കടിനാധ്വാനം ചെയ്യുന്നവരുമാണെന്ന് ഓള്‍ ഇന്ത്യ അഹ്‌ലേ ഹദീസ് ഖുര്‍ആന്‍ പണ്ഡിതന്‍ മൗലാനാ മുഹമ്മദ് ശാഖിബ് അസ്സലഫി പറഞ്ഞു. ഐ എസ് എമ്മിന്റെ സന്ദേശ പ്രചാരണ യാത്ര തൃക്കരിപ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകളെ വിശ്വാസത്തിലെടുക്കാതിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് അപമാനമാണ്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും പോറലേല്‍പ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം അപകടമാണ്. ബാബരി മസ്ജിദ് ധ്വംസനത്തിലെ ഗൂഡാലോചന കുറ്റം പുനസ്ഥാപിച്ച ഉന്നത നീതിപീഠം നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. രാജ്യത്തെ മുസ്‌ലിംകളുടെ നവോത്ഥാന ചരിത്രം വികലമാക്കാനുള്ള ശ്രമം കരുതിയിരിക്കണം- അദ്ദേഹം പറഞ്ഞു.

കേരളത്തിലെ നവോത്ഥാന പ്രസ്ഥാനമായ കെ എന്‍ എം അന്ധവിശ്വാസങ്ങള്‍ക്കെതിരെ നടത്തുന്ന പോരാട്ടം ശ്രദ്ധേയമാണ്. ഇസ്‌ലാമിനെ അവഹേളിക്കുന്ന ഐ എസ്, അല്‍ഖായിദ തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങളെ ബുദ്ധിപരമായി നേരിട്ട് പരാജയപ്പെടുത്തണം. തീവ്ര ആത്മീയ ചിന്താധാരകളാല്‍ സ്വാധീനിക്കപ്പെട്ട് രാജ്യംവിട്ട് കൊല്ലപ്പെടുന്ന സംഭവം ഞെട്ടിക്കുന്നതാണ്. പൊതുസമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും ഉള്‍വലിഞ്ഞ് തീവ്ര ആത്മീയതയില്‍ അഭയം തേടുന്നവരെ കണ്ടെത്തി അപകടകരമായ ചിന്തയില്‍നിന്ന് പിന്തിരിപ്പിക്കണമെന്നും മൗലാനാ ശാഖിബ് ഓര്‍മപ്പെടുത്തി.

തീവ്ര ആത്മീയ ചിന്താധാരകളാല്‍ സ്വാധീനിക്കപ്പെട്ട് രാജ്യം വിടുന്നത് അപകടമാണെന്ന് മുഹമ്മദ് ശാഖിബ് അസ്സലഫി

Keywords : Kerala, Kasaragod, News, Babari-Masjid, Political activities, Trikkarippur, Country, History, Al qaeda. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia