city-gold-ad-for-blogger

ജില്ലാ പോലീസ് ആസ്ഥാനത്ത് ആധുനിക ചോദ്യം ചെയ്യല്‍ മുറി ഉദ്ഘാടനം ചെയ്തു

കാസര്കോട്: (www.kasargodvartha.com 25.04.2017) പ്രതികളെ ആധുനിക ശാസ്ത്രീയ സംവിധാനങ്ങളോടെ ചോദ്യം ചെയ്യുന്നതിനായി ജില്ലാപോലീസ് ഒരുക്കിയ സയന്റിഫിക് ഇന്ററോഗേഷന്‍ റൂം ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് ആസ്ഥാനത്ത് ഒരുക്കിയ സയന്റിഫിക് ഇന്ററോഗേഷന്‍ റൂം ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ ആണ് ഉദ്ഘാടനം ചെയ്തത്.

ക്രൈംബ്രാഞ്ചിന്റെ ചുമതല വഹിക്കുന്ന എസ് എം എസ് ഡിവൈഎസ്പി കെ ഹരിശ്ചന്ദ്ര നായിക് അധ്യക്ഷത വഹിച്ചു. സബ്ഡിവിഷന്‍ ഡിവൈഎസ്പി എം വി സുകുമാരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അസൈനാര്‍, അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി ടി പി പ്രേമരാജന്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സിനി ഡെന്നീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ പോലീസ് ആസ്ഥാനത്ത് ആധുനിക ചോദ്യം ചെയ്യല്‍ മുറി ഉദ്ഘാടനം ചെയ്തു

ജില്ലാ പോലീസ് ആസ്ഥാനത്ത് സംസ്ഥാന പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് സയന്റിഫിക് ഇന്ററോഗേഷന്‍ റൂം തയ്യാറാക്കിയത്. കൊച്ചി മേഖലാ ഐജി പി വിജയന്‍ ആണ് ചോദ്യം ചെയ്യല്‍ മുറി രൂപകല്‍പ്പന ചെയ്തത്. സംസ്ഥാനത്തെ നാലാമത്തെ സയന്റിഫിക് ഇന്ററോഗേഷന്‍ റൂമാണ് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ജില്ലയിലെ ഏതു പോലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത ഗൗരവപ്പെട്ട കേസുകളിലെ പ്രതികളെ ഈ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യും. ചോദ്യം ചെയ്യാന്‍ സി ബി ഐ, എന്‍ ഐ എ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ ജില്ലയിലുണ്ട്.

ആധുനിക രീതിയിലുളള ചോദ്യം ചെയ്യല്‍ മുറിയില്‍ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരുമായി മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍ക്ക് അപ്പപ്പോള്‍ ബന്ധപ്പെടാനുളള ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രതികളുടെ ചോദ്യം ചെയ്യല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഉദ്യോഗസ്ഥര്‍ക്ക് കാണാനും നിരീക്ഷിക്കാനുമാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, District, Police, Inauguration, Interrogation Room, Interrogation Room Inaugurated in Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia