Join Whatsapp Group. Join now!
Aster MIMS 10/10/2023

ശ്മശാനത്തിന് സമീപം ഒളിപ്പിച്ച മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു; പ്രതി രക്ഷപ്പെട്ടു

ശ്മശാനത്തിന് സമീപം ഒളിപ്പിച്ച മയക്കുമരുന്ന് ഗുളികള്‍ പിടിച്ചെടുത്തു. കുമ്പള എക്‌സൈസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ചത്തൂര്‍ ഉദ്യാവരിലെ ശ്മശാനത്തിന് Manjeshwaram, Lorry, Kasaragod, Kerala, Kumbala, Accuse, Crime, Illegal tablets seized.
മഞ്ചേശ്വരം: (www.kasargodvartha.com 05.04.2017) ശ്മശാനത്തിന് സമീപം ഒളിപ്പിച്ച മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു. കുമ്പള എക്‌സൈസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ചത്തൂര്‍ ഉദ്യാവരിലെ ശ്മശാനത്തിന് സമീപത്ത് നിന്നും 210 നിട്രാവെറ്റ് 10 എന്ന പേരിലുള്ള മയക്കു മരുന്നു ഗുളികകള്‍ പിടികൂടിയത്.

പ്രതി കുഞ്ചത്തൂര്‍ ഉദ്യാവര സ്വദേശി അബ്ദുല്‍ ബഷീര്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായി എക്‌സൈസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഷെഡ്യൂള്‍ എച്ച് വിഭാഗത്തില്‍ പെട്ട മാരകമായ മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രക്ഷപ്പെട്ട പ്രതി മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണെന്നും, സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ വില്‍പനയെന്നും റെയ്ഡിന് നേതൃത്വം നല്‍കിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോബിന്‍ ബാബു പറഞ്ഞു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം വി ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി ശശി, നൗഷാദ്, സജിത്ത് കുമാര്‍, ജോസ് കുമാര്‍, ട്രയിവര്‍ മൈക്കിള്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords: Manjeshwaram, Lorry, Kasaragod, Kerala, Kumbala, Accuse, Crime, Illegal tablets seized.