തിരുവനന്തപുരം: (www.kasargodvartha.com 11/04/2017) നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ കേഡല്‍ ജീന്‍സണ്‍ പോലീസിനെ കുഴക്കുന്നു. പ്രതി കുറ്റം സമ്മതിച്ചെങ്കിലും പരസ്പര വിരുദ്ധമായാണ് ഇയാള്‍ പോലീസിന്റെ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുന്നത്. ഇതേതുടര്‍ന്ന് മനശാസ്ത്ര വിദഗ്ദന്റെ സാന്നിധ്യത്തില്‍ കേഡലിനെ ചോദ്യം ചെയ്തു.
വിദേശത്ത് വെച്ച് ആഭിചാര പ്രക്രിയകളില്‍ ആകൃഷ്ടനായ കേഡല്‍ 15 വര്‍ഷത്തോളമായി രഹസ്യമായി ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷിക്കുകയായിരുന്നു. ശരീരത്തില്‍ നിന്നും ആത്മാവിനെ വേര്‍പിരിക്കുന്ന പ്രകൃയയാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. ഇതിന് ശാസ്ത്രീയമായോ ആധികാരിക മതപരമായോ യാതൊരു അടിസ്ഥാനവുമില്ല. തന്റെ ആത്മാവാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ആസ്ട്രല്‍ പ്രൊജക്ഷനില്‍ ആകൃഷ്ടനായതിനാല്‍ തന്നെ നേരത്തെയുണ്ടായിരുന്ന ജോലിയും ഇയാള്‍ രാജിവെച്ചിരുന്നു. നാട്ടില്‍ അധികമാരോടും കൂട്ടുകൂടാത്ത കേഡല്‍ വീട്ടിനകത്തെ മുറിയില്‍ ഒതുങ്ങിക്കൂടുകയായിരുന്നു. അയല്‍വാസികളോട് പോലും ഇയാള്‍ ബന്ധപ്പെടാറുണ്ടായിരുന്നില്ല. ഇത്രയും വര്‍ഷത്തിനിടയില്‍ മകന്റെ പെരുമാറ്റത്തില്‍ മാതാപിതാക്കള്‍ക്ക് പോലും സംശയം ഉണ്ടായിരുന്നില്ല.
ഒരേ ദിവസാണ് കൊല നടത്തിയതെന്നാണ് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുള്ളത്. എന്നാല്‍ വീട്ടുജോലിക്കാരിയുടെയും അയല്‍വാസികളുടെയും മൊഴി ഇതിന് വിരുദ്ധമാണ്. മൃതദേഹങ്ങള്‍ സ്വന്തം മുറിയിലെ കുളിമുറിയിട്ട് കത്തിച്ചുവെന്നും പ്രതി സമ്മതിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പ്രതിയെ ചോദ്യം ചെയ്തത്.
കേഡലിന്റെ മാതാപിതാക്കളായ റിട്ട. പ്രൊഫ. രാജ തങ്കം (60), ഡോ. ജീന്‍ പത്മ (58), സഹോദരി കരോലിന്‍ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണ് ഞായറാഴ്ച രാവിലെ വീട്ടിനുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. താന്‍ നിര്‍മിച്ച കമ്പ്യൂട്ടര്‍ ഗെയിം കാണിച്ചുതരാമെന്ന് പറഞ്ഞ് മാതാവിനെ മുകളിലത്തെ നിലയിലുള്ള തന്റെ മുറിയിലേക്ക് വിളിച്ചുകൊണ്ടു പോയ ശേഷം പിന്നില്‍ നിന്നും മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഈ സമയം പുറത്തുപോയിരുന്ന അച്ഛനും സഹോദരിയും ഉച്ചയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഭക്ഷണം കഴിച്ച ശേഷം മുകള്‍ നിലയിലേയ്ക്ക് ആദ്യം കയറിവന്ന പെങ്ങളാണ് ഇയാളുടെ ക്രൂരതയ്ക്ക് രണ്ടാമത് ഇരയായത്. പിന്നാലെ അച്ഛനെയും അമ്മയുടെ ബന്ധുവിനെയും പ്രതി നിഷ്ഠൂരമായി കൊലപ്പെടുത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, Murder-case, Police, Investigation, Top-Headlines, News, How Cadell Jeanson kills relatives.