കാഞ്ഞങ്ങാട്: (www.kasargodvartha.com 26.04.2017) പെന്‍ഷന്‍ തുക വാങ്ങാന്‍ ബാങ്കിലെത്തിയ വീട്ടമ്മയെ ജീവനക്കാരന്‍ അപമാനിച്ചതായി പരാതി. പടന്നക്കാട് കുറുന്തൂര്‍ റോഡിലെ മമ്മുവിന്റെ ഭാര്യ സി കെ ആസിയയാണ് ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് പടന്നക്കാട് ബ്രാഞ്ചിലെ ജീവനക്കാരനായ ഗോവിന്ദനെതിരെ സഹകരണ സംഘം ജോയിന്റ് രജിസ്റ്റാര്‍ക്കും പോലീസിനും പരാതി നല്‍കിയത്.
ആസിയയ്ക്ക് കാഞ്ഞങ്ങാട് നഗരസഭയില്‍ നിന്നും വാര്‍ദ്ധക്യകാല പെന്‍ഷന്‍ ലഭിച്ചുവരുന്നുണ്ട്. കഴിഞ്ഞ തവണ ആധാര്‍ നമ്പര്‍ നല്‍കാത്തതിനാല്‍ പെന്‍ഷന്‍ തടഞ്ഞുവച്ചിരുന്നു പിന്നീട് ആധാര്‍ കാര്‍ഡ് ശരിയാക്കി നല്‍കുകയും നഗരസഭയില്‍ നിന്ന് പെന്‍ഷന്‍ തുക ബാങ്കിന്റെ പടന്നക്കാട് ശാഖയിലേക്ക് അയക്കുകയും ചെയ്തു. പെന്‍ഷന്‍ വാങ്ങാന്‍ ബാങ്കില്‍ ചെന്നപ്പോള്‍ പെന്‍ഷന്‍ വിതരണത്തിന്റെ ചുമതലക്കാരനായ ഗോവിന്ദന്‍ പെന്‍ഷന്‍ നമ്പര്‍ മാറിയിട്ടുണ്ടെന്നും നഗരസഭയില്‍ ചെന്ന് ശരിയാക്കണമെന്നും ആവശ്യപ്പെട്ടു. നഗരസഭയില്‍ ചെന്നന്വേഷിച്ചപ്പോള്‍ തെറ്റുകള്‍ ഒന്നുമില്ലെന്ന് കണ്ടെത്തുകയും നഗരസഭയില്‍ നിന്ന് ബാങ്കിലേക്ക് വിളിച്ച് പെന്‍ഷന്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ബാങ്കില്‍ ചെന്നെങ്കിലും ഗോവിന്ദന്‍ പണം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷനായ ഗംഗാരാധാകൃഷ്ണന്‍, മഹ് മൂദ് മുറിയനാവി എന്നിവരെ ചെന്ന് കാണുകയും ഇവരും പെന്‍ഷന്‍ നല്‍കാന്‍ ബാങ്ക് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിട്ടും അപാകതയുണ്ടെന്ന പിടിവാശിയില്‍ ജീവനക്കാരന്‍ ഉറച്ചുനിന്നു.
കഴിഞ്ഞ ദിവസം ഗോവിന്ദന്‍ ആര്‍ സി യുടെ വീട്ടില്‍ ചെന്ന് നിങ്ങള്‍ വേറെ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും വാര്‍ദ്ധക്യകാല പെന്‍ഷന്‍ നല്‍കാന്‍ പറ്റില്ലെന്നും പറഞ്ഞ് നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും മുന്നില്‍വെച്ച് അപമാനിച്ചുവെന്നാണ് ആസിയയുടെ പരാതിയില്‍ പറയുന്നത്.

Keywords: Kanhangad, Kerala, News, Woman, Complaint, Case, Pension, Police, Bank, Housewife.