Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗള്‍ഫിലുള്ള ഭര്‍ത്താവിനൊപ്പം അവധിക്കാലം ചിലവഴിക്കാന്‍ സന്ദര്‍ശക വിസയിലെത്തിയ യുവതിക്ക് വാഹനാപകടത്തില്‍ ഗുരുതരം; ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ കുടുംബം കണ്ണീര്‍ കയത്തില്‍

ഗള്‍ഫിലുള്ള ഭര്‍ത്താവിനൊപ്പം അവധിക്കാലം ചിലവഴിക്കാന്‍ മക്കളെയും കൂട്ടി സന്ദര്‍ശക വിസയിലെത്തിയ യുവതിക്ക് വാഹനാപകടത്തില്‍ ഗുരുതരം. റാസല്‍ ഖൈമയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ശശിധരനെ Dubai, Gulf, Accident, Injured, Hospital, Treatment, Family, House wife injured in accident.
ദുബൈ: (www.kasargodvartha.com 15.04.2017) ഗള്‍ഫിലുള്ള ഭര്‍ത്താവിനൊപ്പം അവധിക്കാലം ചിലവഴിക്കാന്‍ മക്കളെയും കൂട്ടി സന്ദര്‍ശക വിസയിലെത്തിയ യുവതിക്ക് വാഹനാപകടത്തില്‍ ഗുരുതരം. റാസല്‍ ഖൈമയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ശശിധരനെ കാണാനെത്തിയ രാജപുരം ചുള്ളിക്കരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന അര്‍ച്ചനയാണ് അപകടത്തില്‍ പെട്ടത്.

മക്കളായ ശശിനയ്ക്കും അശ്വജിത്തിനും ഒപ്പം ഒരാഴ്ച മുമ്പാണ് അര്‍ച്ചന ഗള്‍ഫിലേക്കെത്തിയത്. ഏപ്രില്‍ ആറിന് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ അമിതവേഗതയില്‍ വന്ന വാഹനം അര്‍ച്ചനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രണ്ട് മക്കളെയും അപകടത്തില്‍ നിന്നും ശശിധരന്‍ രക്ഷപ്പെടുത്തിയെങ്കിലും ഭാര്യയെ രക്ഷപ്പെടുത്താന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല.

വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ റാസല്‍ ഖൈമയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അര്‍ച്ചന ഇപ്പോള്‍.  അപകടത്തില്‍ തലച്ചോറിലേറ്റ ക്ഷതം മൂലം മൂന്ന് മേജര്‍ ഓപറേഷനുകള്‍ ഇതിനോടകം നടന്നു കഴിഞ്ഞു. യു എ ഇയിലെ വിവിധ സന്നദ്ധ സംഘടനകള്‍ അര്‍ച്ചനയുടെ ജീവന്‍ രക്ഷിക്കാനായി രംഗത്തിറങ്ങിയിട്ടുണ്ട്. കാല്‍കോടിയോളം രൂപ ഇതിനോടകം തന്നെ ചികിത്സയ്ക്കായി ചിലവാക്കി കഴിഞ്ഞു. വെന്റിലേറ്ററില്‍ കഴിയുന്ന അര്‍ച്ചനയുടെ ചികിത്സയ്ക്കായി പ്രതിദിനം രണ്ട് ലക്ഷത്തോളം രൂപ ആവശ്യമാണ്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ മാത്രമേ നാട്ടിലേയ്ക്ക് കൊണ്ടു വരാന്‍ സാധിക്കുകയുള്ളൂ. ഇതുവരെയും യുവതിയുടെ ബോധം തിരിച്ചു കിട്ടിയിട്ടില്ല. അര്‍ച്ചനയുടെ ജീവന്‍ രക്ഷിക്കണമെങ്കില്‍ ഏകദേശം 75 ലക്ഷത്തോളം രൂപ ഇനിയും വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ശശിധരന്റെ കുടുംബത്തിന് ഇത്രയും ഭീമമായ തുക താങ്ങാവുന്നതിലും അപ്പുറമാണ്. ഗള്‍ഫിലുള്ള സുഹൃത്തുക്കളും നാട്ടുകാരും യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. ശശിധരന്റെ ചെറിയ വരുമാനത്തില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് ചികിത്സാ ചിലവും കുടുംബത്തിന്റെ ഉത്തരവാദിത്വവും ഒരുമിച്ച് കൊണ്ടുപോവാനാവാത്ത അവസ്ഥ വന്നു. ഈ സാഹചര്യത്തില്‍ ഇവരുടെ കുടുംബത്തെ സഹായിക്കുന്നതിനായി കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് ചെയര്‍മാനും കെ ഗോവിന്ദന്‍ മാസ്റ്റര്‍ കൊട്ടോടി കണ്‍വീനറുമായി ഉദാരമതികളുടെ നേതൃത്വത്തില്‍ അര്‍ച്ചന ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കാരുണ്യമതികളായ നാട്ടുകാര്‍ നല്‍കുന്ന സാമ്പത്തിക സഹായമാണ് അര്‍ച്ചനയുടെ ജീവന്‍ രക്ഷിക്കാന്‍ ഏക മാര്‍ഗം. ചികിത്സാ സഹായ കമ്മിറ്റി ചുളളിക്കര സിന്‍ഡിക്കേറ്റ് ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 47022200084988 ഐ എഫ് എസ് സി കോഡ്: എസ് വൈ എന്‍ ബി 0004702 സിന്‍ഡിക്കേറ്റ് ബാങ്ക് ചുള്ളിക്കര ബ്രാഞ്ച്. ഫോണ്‍ നമ്പര്‍. ചെയര്‍മാന്‍: 9496049748 കണ്‍വീനര്‍: 9946667433

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

House wife injured in accident

Keywords: Dubai, Gulf, Accident, Injured, Hospital, Treatment, Family, House wife injured in accident, News, Top-Headlines.