Join Whatsapp Group. Join now!
Aster MIMS 10/10/2023

റിട്ട. ഡി വൈ എസ് പിയുടേതടക്കം നിരവധി വീടുകളില്‍ ഒരേ രാത്രി കവര്‍ച്ച നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

റിട്ട. ഡി വൈ എസ് പിയുടേതടക്കം രണ്ട് വീടുകളില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അനന്തം പള്ളയിലാണ് കഴിഞ്ഞ ദിവസം രണ്ട് വീടുകള്‍ Kanhangad, Kasaragod, Kerala, News, Retired, DYSP, House-Robbery, Police, Investigation, Bike, Jewels, Gold.
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.04.2017) റിട്ട. ഡി വൈ എസ് പിയുടേതടക്കം രണ്ട് വീടുകളില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അനന്തം പള്ളയിലാണ് കഴിഞ്ഞ ദിവസം രണ്ട് വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും വീട്ടുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും മോഷണം പോയത്. ഞാണിക്കടവിലെ സി എ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ നിന്നും നാലര പവനും റിട്ട. ഡിവൈഎസ്പി കെ പി പ്രഭാകരന്റെ വീട്ടില്‍ നിന്ന് മൂന്നര പവന്‍ സ്വര്‍ണ്ണവുമാണ് കവര്‍ച്ചചെയ്തത്.

കുറുന്തൂറിലെ അനീഷിന്റെ വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 14 സി 4860 നമ്പര്‍ ബൈക്കും മോഷണം പോയിരുന്നു. മുഹമ്മദ് കുഞ്ഞി വീട് പൂട്ടി ഡല്‍ഹിയിലേക്ക് പോയതായിരുന്നു. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാര കുത്തിത്തുറന്ന് നാലരപവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.

Kanhangad, Kasaragod, Kerala, News, Retired, DYSP, House-Robbery, Police, Investigation, Bike, Jewels, Gold.


ആള്‍താമസമില്ലാത്ത അനന്തംപളളയിലെ കുഞ്ഞിക്കണ്ണന്റെ വീട്ടിലും മോഷണം നടന്നിരുന്നു. കുഞ്ഞിക്കണ്ണന്‍ മരണപ്പെട്ടശേഷം ഭാര്യ വാസന്തി തൊട്ടടുത്ത ബന്ധുവീട്ടിലാണ് രാത്രി താമസിക്കുന്നത്. രാവിലെ വീട്ടിലെത്തിയ വാസന്തി വീടിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കാണുകയായിരുന്നു. അകത്ത് കയറി നോക്കിയപ്പോള്‍ അലമാരയില്‍ സൂക്ഷിച്ച് വെച്ച മൂന്നര പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കാണുകയായിരുന്നു. അതേ ദിവസം രാത്രി തന്നെയാണ് കുറുന്തൂരിലെ അനീഷിന്റെ ബൈക്കും മോഷണം പോയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Retired, DYSP, House-Robbery, Police, Investigation, Bike, Jewels, Gold.