Join Whatsapp Group. Join now!
Aster MIMS 10/10/2023

തലസ്ഥാനത്തെത്തിയത് ജിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനല്ല, പോലീസിനെതിരെ ഡി ജി പിക്ക് പരാതി നല്‍കാന്‍: തോക്കു സ്വാമി

സമരം നടത്തുന്ന ജിഷ്ണുവിന്റെ കുടുംബത്തിനു സഹായിക്കാനല്ല താന്‍ തിരുവനന്തപുരത്ത് എത്തിയതെന്ന് ജയില്‍ മോചിതനായ ഹിമവല്‍ ഭദ്രാനന്ദയെന്ന തോക്കു സ്വാമി. താനൊരു Kerala, Thiruvananthapuram, News, Top-Headlines, Trending, Police, Arrest, Accuse, Complaint, Himaval Bhadrananda
തിരുവനന്തപുരം: (www.kasargodvartha.com 11/04/2017) സമരം നടത്തുന്ന ജിഷ്ണുവിന്റെ കുടുംബത്തിനു സഹായിക്കാനല്ല താന്‍ തിരുവനന്തപുരത്ത് എത്തിയതെന്ന് ജയില്‍ മോചിതനായ ഹിമവല്‍ ഭദ്രാനന്ദയെന്ന തോക്കു സ്വാമി. താനൊരു കുറ്റവാളിയല്ല, കൊച്ചിയിലെ പോലീസും മയക്കുമരുന്നു മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധം സംബന്ധിച്ച് ഡി ജി പിക്ക് പരാതി കൊടുക്കാനാണ് ജിഷ്ണുവിന്റെ കുടുംബം സമരം നടത്തിയ ദിവസം തലസ്ഥാനത്തെത്തിയതെന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു.

കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതി കൊടുത്തിട്ട് കാര്യമുണ്ടായില്ല. അതുകൊണ്ടാണ് ഡി ജി പിയെ കാണാന്‍ വന്നത്. അദ്ദേഹം കാണാന്‍ സമയവും അനുവദിച്ചിരുന്നു. സെക്രട്ടറിയേറ്റില്‍ കൊടുത്ത ഒരു പരാതിയുടെ തുടര്‍ നടപടിയെക്കുറിച്ച് അറിയാന്‍ നേരിട്ട് എത്തണമെന്നു പറഞ്ഞ് വിജിലന്‍സില്‍നിന്നും ഒരു നോട്ടീസ് വന്നിരുന്നു. ഇതിനെല്ലാം കൂടിയാണ് തിരുവനന്തപുരത്ത് എത്തിയത്.

കുറ്റവാളികളോട് പെരുമാറുന്നത് പോലെയാണ് പോലീസ് തന്നോട് പെരുമാറിയത്. തീവ്രവാദ വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതന്റെ പേരില്‍ തനിക്ക് വധഭീഷണിയുണ്ടായിരുന്നു. എന്നാല്‍ തനിക്കെതിരെ ഭീഷണിയില്ലെന്ന പോലീസ് റിപോര്‍ട്ടിനെതിരെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയിരുന്നു. ഡി ജി പി തന്നെ നേരിട്ട് വിളിക്കുകയും ചെയ്തു. എന്നാല്‍ ഡി ജി പി അനുവദിച്ച സമയത്ത് താന്‍ മതസ്പര്‍ദ കേസില്‍ ജയിലിലായതിനാല്‍ ഡി ജി പിയെ കാണാന്‍ സാധിച്ചില്ല. അന്ന് കാണാന്‍ കഴിയാതിരുന്നതിനാലാണ് സമരം നടന്നദിവസം അവിടെ എത്തിയത്.

തോക്കു കേസ് എന്താണെന്നത് സംബന്ധിച്ച് ഇവിടുത്തെ പോലീസിന് ഒന്നും അറിയില്ല. ഏതു കേസിന്റെയും കൂടെ തന്റെ പേരുകൂടിയുണ്ടെങ്കില്‍ അതിനൊരു ബലമുണ്ടെന്നാണ് പറയുന്നത്. ഇങ്ങനെ ബലമുണ്ടാക്കാന്‍ താന്‍ എന്താ ഫെവിക്കോളോ, ശങ്കര്‍ സിമിന്റോ ആണോ? ഹിമവല്‍ ഭദ്രാനന്ദ ചോദിച്ചു. പോലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷനും പോലീസ് കംപളയിന്റ് അതോറിറ്റിക്കും പരാതി നല്‍കുമെന്നും സ്വാമി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kerala, Thiruvananthapuram, News, Top-Headlines, Trending, Police, Arrest, Accuse, Complaint, Himaval Bhadrananda.