നീലേശ്വരം: (www.kasargodvartha.com 22.04.2017) നീലേശ്വരം നഗരസഭ മുമ്പ് പഞ്ചായത്തായിരിക്കെ നിര്‍മ്മിച്ച മാലിന്യ സംസ്‌കരണ പ്ലാന്റ് വിഷയത്തില്‍ നഗരസഭയെ ഹൈക്കോടതിയും കൈയ്യൊഴിഞ്ഞു. തുറക്കാനാവാതെ ഉപകരണങ്ങളെല്ലാം തുരുമ്പെടുത്തുകഴിഞ്ഞു. ഇതോടെ ഖജനാവിന് നഷ്ടമായത് 60 ലക്ഷത്തിലേറെ രൂപ.
കെ വി ദാമോദരന്‍ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെയാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ ഭരണ സമിതിയുടെ പിടിപ്പ്‌കേടുമൂലമാണ് പ്ലാന്റ് തുറക്കാനാവാതെ ഇത്രയും ലക്ഷം നഷ്ടമായത്. നഗരം മാലിന്യങ്ങള്‍ കുന്നുകൂടി ചീഞ്ഞളിയാന്‍ തുടങ്ങിയതോടെ ആദ്യ നഗരസഭ ചെയര്‍പേഴ്‌സണ്‍ വി ഗൗരിയുടെ നേതൃത്വത്തില്‍ പ്ലാന്റ് തുറക്കാന്‍ ഭരണ സമിതി ശ്രമം തുടങ്ങിയെങ്കിലും നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്തുവന്നു. ഒടുവില്‍ പോലീസ് ബലപ്രയോഗം ഉണ്ടായിട്ടുപോലും പ്ലാന്റ് തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് നഗരസഭ ഹൈക്കോടതിയെ സമീപിച്ചു. ഈ കേസില്‍ നഗരസഭ പരാജയപ്പെടുകയായിരുന്നു. അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താതെ മലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങരുതെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
നഗരസഭ കേസില്‍ പരാജയപ്പെടാന്‍ കാരണം നാട്ടുകാര്‍ ഹാജരാക്കിയ പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിന്റെ പകര്‍പ്പിനെ തെളിവായി സ്വീകരിച്ചുകൊണ്ടായിരുന്നു. 60 ലക്ഷത്തിലേറെ രൂപ ചിലവിട്ട് സി പി എം ഭരണസമിതി നിര്‍മ്മിച്ച പ്ലാന്റ് തുറക്കാന്‍ കഴിയാത്തതിനെതിരെ പാര്‍ട്ടി ഏരിയ കമ്മിറ്റി യോഗങ്ങളിലും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രദേശത്തെ സി പി എം ബ്രാഞ്ച് കമ്മിറ്റികള്‍ പ്ലാന്റ് തുറക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് കൈക്കൊണ്ടത്. ഇപ്പോള്‍ പ്ലാന്റിന്റെ ഉപകരണങ്ങള്‍ തുരുമ്പിച്ചും സ്ഥലം കാടുമൂടിയും കിടക്കുകയാണ്.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടിയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മന്ത്രിയേയും മുഖ്യാതിഥികളേയും നാട്ടുകാര്‍ ഒന്നടങ്കം താലപ്പൊലിയും മുത്തുക്കുടകളുമായി ഘോഷയാത്രയായാണ് ഉദ്ഘാടന വേദിയിലേക്കാനയിച്ചത്.
ദുര്‍ഗന്ധമോ പരിസരമലിനീകരണമോ ഇല്ലാത്ത വിധം മാലിന്യം സംസ്‌കരിക്കുന്നതിനുള്ള ഉപകരണമാണ് പ്ലാന്റില്‍ സ്ഥാപിച്ചത്. ഇവിടെ കുട്ടികളുടെ പാര്‍ക്ക്, കളിയിടം, പൂന്തോട്ടം തുടങ്ങിയവ സ്ഥാപിക്കുമെന്നായിരുന്നു അന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയത്. എന്നാല്‍ ഈ ഉറപ്പുകള്‍ പാലിച്ചില്ല. ഇതേ തുടര്‍ന്നാണ് പ്ലാന്റിനെതിരെ നാട്ടുകാര്‍ രംഗത്ത് വന്നത്. നഗരം മാലിന്യം കൊണ്ട് നിറയുമ്പോള്‍ നിലവിലുളള പ്ലാന്റിനെ ജനങ്ങളുടെ ആശങ്കകള്‍ അകറ്റിക്കൊണ്ട് പ്രവര്‍ത്തന സജ്ജമാക്കാന്‍ ഇപ്പോഴത്തെ നഗരസഭ ഭരണകൂടത്തിനും കഴിയുന്നില്ല. ഇതിനെതിരെ പ്രതിപക്ഷവും രംത്തിറങ്ങുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Neeleswaram, Kasaragod, Kerala, News, Waste Recycling Plant, Waste Dump, Equipments.