Join Whatsapp Group. Join now!
Aster MIMS 10/10/2023

താളിപ്പടുപ്പില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്; കുഴപ്പക്കാരെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

ബി ജെ പി ഹര്‍ത്താലിനിടെ താളിപ്പടുപ്പില്‍ വാഹനങ്ങള്‍ക്കുനേരെ രൂക്ഷമായ കല്ലേറ്. ശനിയാഴ്ച വൈകുന്നേരം 4.30 മണിയോടെയാണ് അവശ്യസര്‍വീസുകളെപ്പോലും ഹര്‍ത്താലനുകൂലികള്‍ Kasaragod, Harthal, Police, Kerala, Kerala, BJP, Attack, Thalippadupp, Sandeep's Death
കാസര്‍കോട്: (www.kasargodvartha.com 08/04/2017) ബി ജെ പി ഹര്‍ത്താലിനിടെ താളിപ്പടുപ്പില്‍ വാഹനങ്ങള്‍ക്കുനേരെ കല്ലേറ്. ശനിയാഴ്ച വൈകുന്നേരം 4.30 മണിയോടെയാണ് അവശ്യസര്‍വീസുകളെ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞത്. മംഗളൂരു എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന വാഹനങ്ങളെയും സ്വകാര്യവാഹനങ്ങളെയുമാണ് തടഞ്ഞത്.

വിവരമറിഞ്ഞെത്തിയ പോലീസ് സംഘം വാഹനങ്ങള്‍ തടയരുതെന്നാവശ്യപ്പെട്ടുവെങ്കിലും ഹര്‍ത്താലനുകൂലികള്‍ വകവെച്ചില്ല. വാഹനങ്ങള്‍ക്കുനേരെ കല്ലേറ് തുടരുകയും ചെയ്തു. ഇതോടെ പോലീസ് ലാത്തിവീശിയെങ്കിലും ഹര്‍ത്താലനുകൂലികള്‍ പോലീസിനെതിരെ തിരിഞ്ഞു. കുഴപ്പക്കാരെ പിന്തിരിപ്പിക്കാന്‍ പോലീസ് രണ്ടുതവണ ഗ്രനേഡ് പ്രയോഗിച്ചു.

താളിപ്പടുപ്പില്‍ പോലീസ് സുരക്ഷ ഏര്‍പെടുത്തിയതോടെയാണ് വാഹനങ്ങള്‍ക്ക് യാത്ര തുടരാനായത്. വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയ സംഘത്തില്‍പ്പെട്ടവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കറന്തക്കാട്ട് ഹര്‍ത്താല്‍ അനുകൂലികളും പോലീസും തമ്മില്‍ സംഘര്‍ഷം നടക്കുന്നതറിഞ്ഞെത്തിയ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ പി ഹരീഷ് കുമാറിന് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. ഇദ്ദേഹത്തെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി രമേശ് അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)







Photos: Zubair Pallickal


Keywords: Kasaragod, Harthal, Police, Kerala, Kerala, BJP, Attack, Thalippadupp, Sandeep's Death.