Join Whatsapp Group. Join now!
Aster MIMS 10/10/2023

ആധാര്‍ ചോര്‍ച്ച തുടര്‍ക്കഥയാകുന്നു: കേരളത്തിലെ 35 ലക്ഷത്തോളം പേരുടെ പേരുവിവരങ്ങള്‍ പുറത്ത്

കേരളത്തിലെ 35 ലക്ഷത്തോളം പേരുടെ ആധാര്‍ വിവരങ്ങള്‍ പുറത്ത് Thrissur, Details, Kerala, Pension, Bank, Ration Card
തൃശൂര്‍: (www.kasargodvartha.com 25.04.2017) കേരളത്തിലെ 35 ലക്ഷത്തോളം പേരുടെ ആധാര്‍ വിവരങ്ങള്‍ പുറത്ത്. ജാര്‍ഖണ്ഡില്‍ 14 ലക്ഷം പേരുടെ ആധാര്‍ വിശദാംശങ്ങള്‍ പുറത്തായതിനു പിന്നാലെയാണ് കേരളത്തിലും വ്യക്തി വിവരങ്ങള്‍ പരസ്യമായത്.

പെന്‍ഷനുകള്‍ നേരിട്ടു നല്‍കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിയില്‍ ആധാറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിച്ചു സത്യവാങ്മൂലം നല്‍കിയ 35 ലക്ഷം ജനങ്ങളുടെ വിവരങ്ങളാണ് വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ആധാര്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ പരസ്യമാക്കുന്നതു വിലക്കുന്ന ആധാര്‍ ആക്ട് ലംഘിച്ചാണു പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് എന്ന ആരോപണം ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു.


പേര്, വിലാസം, ആധാര്‍, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഗുണഭോക്താവിന്റെ ചിത്രം എന്നിവയെല്ലാം വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയിലാണ് പരസ്യമായത്. തുടര്‍ന്ന് സംഭവം വിവാദമായതോടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍നിന്നു പിന്‍വലിക്കുകയും ചെയ്തു.

ആധാര്‍ വിവരങ്ങള്‍ പരസ്യമാക്കിയാല്‍ 2016ലെ ആധാര്‍ ആക്ട് പ്രകാരം മൂന്നു വര്‍ഷം വരെ തടവു ലഭിക്കാമെന്ന് ഐ ടി മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലെയും സെക്രട്ടറിമാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കും മുന്നറിയിപ്പ് നല്‍കുകയും ഏതെങ്കിലും സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ഇത്തരം വിവരങ്ങള്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ അവ സുരക്ഷിതമായിരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവയൊന്നും തന്നെ പാലിക്കപ്പെട്ടില്ല എന്നു മാത്രമല്ല ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുക കൂടിയാണ് ഉണ്ടായത്.

റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയകള്‍ക്കായി സിവില്‍ സപ്ലൈസ് വെബ്‌സൈറ്റില്‍ സര്‍ക്കാര്‍ സൗകര്യം നല്‍കിയതാണു പ്രശ്‌നമായതെന്നും പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Government Departments breach Aadhaar Act, Leak Details of Beneficiaries

Keywords: Thrissur, Details, Kerala, Pension, Bank, Ration Card, Aadhar, Website, Government, Public, Leak, Information, Jharkhand, State.