Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്കിലെത്തിയ രണ്ടംഗസംഘം നാലുവയസുകാരിയുടെ സ്വര്‍ണമാല കവര്‍ന്നു

ബൈക്കിലെത്തിയ രണ്ടംഗസംഘം നാലുവയസുകാരിയുടെ സ്വര്‍ണമാല കവര്‍ന്നു. കൂവാറ്റി ചാമക്കുഴിയിലെ സതീശന്റെ മകള്‍ ആദിത്യയുടെ കഴുത്തില്‍ നിന്നാണ് ഒരു പവന്‍ തൂക്കംവരുന്ന സ്വര്‍ Kasaragod, Manjeshwaram, Robbery, Gold Chain, Bike, Stolen, News.
നീലേശ്വരം: (www.kasargodvartha.com 08.04.2017) ബൈക്കിലെത്തിയ രണ്ടംഗസംഘം നാലുവയസുകാരിയുടെ സ്വര്‍ണമാല കവര്‍ന്നു. കൂവാറ്റി ചാമക്കുഴിയിലെ സതീശന്റെ മകള്‍ ആദിത്യയുടെ കഴുത്തില്‍ നിന്നാണ് ഒരു പവന്‍ തൂക്കംവരുന്ന സ്വര്‍ണ്ണമാല തട്ടിയെടുത്ത് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

സതീശന്റെ മാതാവ് യശോദയും മകള്‍ ആദിത്യയും മാത്രമേ ഈ സമയം വീട്ടിലുണ്ടായിരുന്നുള്ളു. ആദിത്യ വീട്ടിനകത്തെ ഹാളില്‍ കളിക്കുകയായിരുന്നു. ബൈക്കിലെത്തിയവര്‍ യശോദയോട് കുടിവെള്ളം ചോദിച്ചതിനെ തുടര്‍ന്ന് യശോദ അടുക്കളയിലേക്ക് വെള്ളം കൊണ്ടുവരാന്‍ പോയ സമയത്താണ്് കുട്ടിയുടെ കഴുത്തില്‍ നിന്നും മാല ഊരിയെടുത്ത് യുവാക്കള്‍ സ്ഥലം വിട്ടത്. യശോദയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Manjeshwaram, Robbery, Gold Chain, Bike,  Stolen,  News, Gold chain stolen, Kerala.